കപ്പലണ്ടി മിഠായി കൊതിയരാണോ?; കാശ് മുടക്കാതെ വളരെ എളുപ്പം തന്നെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം

  1. Home
  2. Lifestyle

കപ്പലണ്ടി മിഠായി കൊതിയരാണോ?; കാശ് മുടക്കാതെ വളരെ എളുപ്പം തന്നെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം

kappalandi


കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് മിഠായി. ചെറുപ്പത്തില്‍ മിഠായി കഴിക്കാന്‍ വാശി പിടിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല. ഒട്ടുമിക്ക മുതിര്‍ന്ന ആളുകളുടെയും പഴയ സ്‌കൂള്‍ കാലഘട്ടം ഓര്‍ക്കുമ്പോള്‍ അതിലൊരു കപ്പലണ്ടി മിഠായിയുടെ മധുരം കാണാതിരിക്കില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് കപ്പലണ്ടി മാഠായി. ഇത് എപ്പോള്‍ കിട്ടിയാലും നമ്മള്‍ കഴിക്കും. അതുകൊണ്ട് തന്നെ ഇനി കടയില്‍ നിന്നും വാങ്ങി ബുദ്ധിമുട്ടേണ്ട. കപ്പലണ്ടി മിഠായി വളരെ എളുപ്പം തന്നെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾതയാറാക്കുന്ന വിധം

അതിനായി ആദ്യം കപ്പലണ്ടി (നിലക്കടല )നന്നായി തൊലികളഞ്ഞ് ഒരു ലൈറ്റ് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. അതിനു ശേഷം അതൊരു പാത്രത്തിലേക്ക് മാറ്റിവയ്‌ക്കണം. കപ്പലണ്ടി അളന്ന് എടുക്കുത്ത അളവില്‍ തന്നെ ശര്‍ക്കരയും എടുക്കണം. അതിനു ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് ഈ ശര്‍ക്കരയും രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ച് വെള്ളവും ഒഴിച്ച് ശര്‍ക്കര നന്നായി ഉരുക്കിയെടുക്കണം. ശര്‍ക്കര ഉരുകി പാകമാകുന്നതിന് അനുസരിച്ചാണ് കടലമിട്ടായിയ്‌ക്ക്  നല്ല സ്വാദ് ലഭിക്കുന്നത്. കുറേ സമയം അടുപ്പത്തു വെച്ച് ശര്‍ക്കര നന്നായി കുറുക്കി പാകമാക്കി എടുക്കണം.

ഇത് പാകമായോ എന്നറിയുന്നതിന് വേണ്ടി ഒരു ഗ്ലാസില്‍ ഇത്തിരി വെള്ളം എടുത്ത് അതിലേക്ക് ശര്‍ക്കര ലായനി കുറച്ച് ഒഴിച്ചു കൊടുക്കുക. വെള്ളം  പെട്ടെന്ന് കട്ടിയായ ഉറച്ചു പോവുകയാണെങ്കില്‍ ശര്‍ക്കര പാനിയും കട്ടിയായി എന്നു കരുതാം. അതിലേക്ക് കപ്പലണ്ടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കപ്പലണ്ടിയും ശര്‍ക്കരയും കൂടി നന്നായി യോജിക്കണം. കപ്പലണ്ടിയുടെ എല്ലാ ഭാഗത്തും ലായനി എത്തിയിരിക്കണം. അതിനു ശേഷം ഒരു കട്ടിയുള്ള ഒരു പലകയുടെ മുകളില്‍ അലൂമിനിയം ഫോയില്‍ നന്നായി വിരിച്ച് അതിനു മുകളിലേക്ക് ശര്‍ക്കരയും കപ്പലണ്ടിയും ചേര്‍ത്ത മിശ്രിതം ഒഴിച്ചു കൊടുക്കണം.

ശേഷം അത് ചപ്പാത്തി പരത്തുന്ന കോലുപയോഗിച്ച് നന്നായി പരത്തിയെടുക്കണം. ആകൃതി ശരിയാക്കി കൊടുക്കണം. അതിനു മുകളില്‍ കത്തി ഉപയോഗിച്ച് വരയണം. മുറിച്ചെടുക്കാന്‍ എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കുറച്ചു സമയം ഇത് തണുക്കാനായി മാറ്റിവയ്‌ക്കണം. കുറച്ചു കഴിഞ്ഞ് എടുത്തു നോക്കിയാല്‍ വളരെ രുചികരമായ കപ്പലണ്ടി മാഠായി തയ്യാറായിട്ടുണ്ടാവും. എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്.