കാലിലെ ചുവന്ന കുത്തുകൾ കൊണ്ട് ബുദ്ധിമുട്ടുകയാണോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ

  1. Home
  2. Lifestyle

കാലിലെ ചുവന്ന കുത്തുകൾ കൊണ്ട് ബുദ്ധിമുട്ടുകയാണോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ

red pimples leg


ചർമ്മത്തിന് പുറത്ത് ചെറിയ കുത്തുകൾ പോലെ കാണപ്പെടുന്നത് പലരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. ഈ ഇരുണ്ട കുത്തുകൾ സ്‌ട്രോബറി അടുക്കി വെച്ചിരിക്കുന്നതിന് സമാനമായതിനാൽ ഇതിനെ സ്‌ട്രോബറി കാലുകൾ എന്ന് പറയപ്പെടാറുണ്ട്. ഇത് പൊതുവെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒന്നാണ്. എക്സ്ഫോലിയേറ്റ്, മോയിസ്ചയർ, ഷേവിംഗ് എന്നിവ കൃത്യമായി ചെയ്യാൻ മടി കാണിക്കരുത്. അത്യാവശ്യഘട്ടമെന്ന് തോന്നുകയാണെങ്കിൽ ചർമ്മരോഗവിദഗ്ധനെ കാണാനും മടി കാണിക്കരുത്.

സ്ട്രോബെറി പഴത്തിന്റെ തോലിന് സമാനമായ വിധത്തിൽ ചർമ്മത്തിൽ കറുത്ത പാടുകൾ അഥവാ ഡോട്ടുകൾ കാണുന്നതിനെയാണ് സ്ട്രോബെറി കാലുകൾ എന്ന് പറയുന്നത്. ഇതിനെ കോമിഡോൺസ് എന്നും പറയപ്പെടുന്നു. മുടിയുടെ ഫോളിക്കുകളിൽ അല്ലെങ്കിൽ ചർമ്മത്തിലെ ചെറിയ സുഷിരങ്ങളിൽ എണ്ണ, ബാക്ടീരിയ, മൃതകോശങ്ങൾ എന്നിവ അടിയുന്നതാണ് ഇതിന് പ്രധാനകാരണം. ഇത്തരം അടഞ്ഞ ഫോളിക്കുകളാണ് ബ്ലാക്‌ഹെഡ്‌സും, വൈറ്റ് ഹെഡ്‌സുമായി മാറുന്നത്. ഇവ കാണാൻ സ്ട്രോബെറി ഡോട്ടുകൾ പോലാകും ഉണ്ടാകുക.

റെറ്റിനോയിഡ്, സാലിസിലിക് ആസിഡ്, ബെൻസോയ്ൽ പെറോക്‌സൈഡ് എന്നിവ ഉപയോഗിക്കുന്നതും ഇവ കുറയ്‌ക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. സ്ട്രോബെറി കാലുകൾ എങ്ങനെ ഒഴിവാക്കി മൃദുവാർന്നതാക്കാം എന്ന ചിന്തയിലാണ് നിങ്ങളെങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ..

ഷേവിംഗ്

സ്ട്രോബെറി കാലുകൾക്ക് പ്രധാനകാരണം ഷേവിംഗ് ആണെന്ന് പഠനങ്ങൾ പറയുന്നു. ഷേവിംഗോ വാക്സിംഗോ ചെയ്യുമ്പോൾ ചർമ്മത്തിൽ അസ്വസ്ഥതയും വീക്കവും ഉണ്ടാകുവാൻ ഇടയുണ്ട്. ഇത് ഫോളിക്കുകൾ അടയാനും സ്ട്രോബെറി കാലുകൾ ഉണ്ടാകാനും കാരണമാകുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ അടിഞ്ഞു ഡെബ്രി ഉണ്ടാകുന്നത് മറ്റൊരു കാരണമാണ്. വരണ്ട ചർമ്മത്തിൽ ധാരാളം മൃതകോശങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.

ബാക്ടീരിയ അണുബാധ

ബാക്ടീരിയ അണുബാധ എന്നിവ മൂലം ബ്ലാക്‌ഹെഡ്‌സും വൈറ്റ് ഹെഡ്‌സും ഉണ്ടാകാനുള്ള സാഹചര്യം വർദ്ധിക്കുന്നു. ഇത് മുടിയുടെ ഫോളിക്കുകളിൽ അസ്വസ്ഥത ഉണ്ടാക്കി സ്ട്രോബെറി കാലുകളായി മാറുകയാണ് ചെയ്യുന്നത്. ചർമ്മത്തിൽ അമിതമായി കെരാറ്റിൻ ഉത്പാദനം നടക്കുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഫോളിക്കുകളെ അസ്വസ്ഥമാക്കുകയും കുരുക്കൾ ഉണ്ടാകുന്നതിനും ഇടയാക്കുന്നു.

എക്സ്ഫോലിയേറ്റ് ചെയ്യുക

പതിവായുള്ള എക്സ്ഫോളിയേഷനിലൂടെ ഫോളിക്കുകളിൽ അടിഞ്ഞിരിക്കുന്ന മൃതകോശങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. എക്സ്ഫോലിയേറ്റ് സ്‌ക്രബ്ലോ, ബ്രെഷോ ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കം ചെയ്യാനാകും. ഓട്മീൽ ക്രീം സ്‌ക്രബ്, വെള്ളരിക്ക-റോസ്വാട്ടർ സ്‌ക്രബ്, പഞ്ചസാര- കറ്റാർവാഴ സ്‌ക്രബ് എന്നിങ്ങനെ കോംബിനേഷൻ സ്‌ക്രബുകൾ കൂടുതൽ ഇവ നീക്കം ചെയ്യുന്നതിന് ഫലപ്രദമാണ്. ഇത് ആഴചയിൽ രണ്ടു -മൂന്നു തവണ ചെയ്താൽ മതിയാകും.

മോയിസ്ചറൈസർ

കാലുകൾ എപ്പോഴും ഈർപ്പമുള്ളതാക്കി വയ്‌ക്കുന്നത് സ്ട്രോബെറി കാലുകൾ പരിഹരിക്കാൻ മികച്ച മാർഗമാണ്. ഇതിനായി മോയിസ്ചറൈസർ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന്റെ വരൾച്ച കുറയ്‌ക്കാൻ സഹായിക്കും. കുളിച്ചതിന് ശേഷം നോൺ കോമിഡോജനിക് ആയുള്ള മോയിസ്ചറൈസർ ഉപയോഗിക്കാവുന്നതാണ്. കാലുകളിൽ ഐസ് ഉരസുന്നത് വീക്കം കുറയ്‌ക്കുന്നതിന് സഹായകമാണ്.