അവിയൽ തയാറാക്കാം; ദാ ഇത് ചേർത്താൽ മതി രുചി ഇരട്ടിക്കും, ‍വെറും പത്തുമിനിട്ട് മതി

  1. Home
  2. Lifestyle

അവിയൽ തയാറാക്കാം; ദാ ഇത് ചേർത്താൽ മതി രുചി ഇരട്ടിക്കും, ‍വെറും പത്തുമിനിട്ട് മതി

aviyal


മലയാളികൾ ഊണിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് . നിറയെ പച്ചക്കറികൾ അടങ്ങിയിട്ടുള്ളതിനാൽ വളരെ ആരോഗ്യപ്രദമായ വിഭവമാണ് അവിയൽ. പക്ഷേ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയാത്തതിനാൽ എല്ലാദിവസവും ഇവ വീടുകളിൽ തയാറാക്കാറില്ല. എന്നാൽ എളുപ്പത്തിൽ, കുറഞ്ഞ സമയം കൊണ്ട് അടിപൊളി രുചിയിൽ അവിയൽ ഉണ്ടാക്കാനായാലോ?​ എങ്ങനെയെന്ന് നോക്കാം.

ആദ്യം അവിയൽ ഉണ്ടാക്കാനുള്ള അരപ്പ് തയ്യാറാക്കാം. ഇതിനായി മിക്‌സി ജാറെടുത്തിട്ട് അതിൽ അര സ്‌പൂൺ ചെറിയ ജീരകം,​ ഒരു കപ്പ് ചിരകിയ തേങ്ങ,​ അഞ്ച് ചെറിയ ഉള്ളി,​ കുറച്ച് കറിവേപ്പില,​ ഒരു പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ അരച്ചെടുക്കണം. നല്ല പേസ്റ്റ് രൂപത്തിൽ അരയ്ക്കരുത്. അടുത്തതായി പച്ചക്കറികൾ വേവിക്കാനുള്ള പാത്രമെടുത്ത് ആദ്യം തൊലി കളഞ്ഞെടുത്ത ചേന, പച്ചക്കായ, വെള്ളരി, കോവക്ക, പടവലങ്ങ, കുമ്പളങ്ങ, കാരറ്റ്, നീളൻ പയർ, മത്തങ്ങ, മുരിങ്ങക്ക, നാല് പച്ചമുളക് എന്നിവ നീളത്തിൽ അരിഞ്ഞത്, കുറച്ച് കറിവേപ്പില, ഒരു ടീസ്‌പൂൺ മഞ്ഞൾപ്പൊടി, മൂന്ന് ടീസ്‌പൂൺ ഉപ്പ്, രണ്ട് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കണം. ഇതിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കണം. വെള്ളം ഒഴിച്ചുകഴിഞ്ഞാൽ ഇളക്കാൻ പാടില്ല. അടുത്തതായി നേരത്തെ അരച്ചുവച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഇളക്കിയതിനുശേഷം മൂന്ന് മിനിട്ട് അടച്ചുവച്ച് മീഡിയം ഫ്ളേമിൽ വേവിക്കണം. ശേഷം ഇതിലേയ്ക്ക് അരകപ്പ് തൈര് ചേർത്തതിനുശേഷം എല്ലാമൊന്ന് ഇളക്കിയെടുക്കണം. ഇനി രണ്ട് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ മുകളിലായി ഒഴിച്ചുകൊടുത്തതിനുശേഷം തീ അണച്ച് നന്നായി ഇളക്കിയെടുക്കാം. നല്ല കിടിലൻ അവിയൽ റെഡി.