വേണ്ടവിധം ഉറങ്ങാൻ സാധിക്കുന്നില്ലേ?; എളുപ്പത്തില്‍ ഉറങ്ങാൻ ചില ടിപ്‌സുകള്‍
രാത്രി വേണ്ടവിധം ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം..
ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാൻ സഹായിക്കും.ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുന്നേ ഇലക്‌ട്രിക് ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ഫോണിന്റെ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കുക.
രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇലക്‌ട്രിക് ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്‌ക്കുന്നതിനും കാരണമാകും. കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിക്കുന്നതും ഒഴിവാക്കുക.
ദിവസവും വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമിതമായ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ രാത്രി ഒഴിവാക്കുക.