മഴക്കാലമാണ് ചീര ഉൾപ്പടെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം; കാരണം ഇതാണ്
മഴക്കാലം ആരോഗ്യത്തിന് വെല്ലുവിളി ഉണർത്തുന്ന പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാൽ ഇതിന് നല്ലൊരു കാരണം പലപ്പോഴും ഭക്ഷണവും ആവുന്നുണ്ട്. മഴയോടൊപ്പം തന്നെ ജലജന്യ രോഗങ്ങളും നിങ്ങളെ പിടികൂടുന്നു. ഈർപ്പം, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും കൂടുതലാണ്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത്തരം അവസ്ഥയിൽ ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ആരോഗ്യത്തിന് എപ്രകാരം വെല്ലുവിളി ഉയർത്തുന്നു എന്നും നോക്കാം.
ചീര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ചീര വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ഉയർന്ന പോഷക ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു മാത്രമല്ല അയേൺ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്. എന്നാൽ മഴക്കാലമാവുന്നതോടെ പലപ്പോഴും രോഗാണുക്കളും മലിനീകരണവും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് വേണ്ടി ചീര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുകയാണ് നല്ലത്.
പച്ചക്കറികൾ
മഴക്കാലമടുക്കുന്നതോടെ പലപ്പോഴും പച്ചക്കറികൾ പല വിധത്തിൽ മലിവമാവുകയും അണുബാധയും ഈർപ്പവും വർദ്ധിക്കുകയും ചെയ്യുന്നത് വഴി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പലപ്പോഴും ഇത് ഈർപ്പം നിലനിർത്തുന്നത് വഴി പല വിധത്തിലുള്ള അണുബാധകൾ വർദ്ധിപ്പിക്കുന്നു. ഇത് ദഹന പ്രശ്നങ്ങൾക്കും വയറിലെ അണുബാധകൾക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
തെരുവ് ഭക്ഷണങ്ങൾ
മൺസൂൺ മികച്ചതാക്കുന്നതിന് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാൽ ഇത് പലപ്പോഴം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിൽ ആക്കുകയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും വിവിധ തരത്തിലുള്ള ചാറ്റുകൾ, പാപ്ടി, ഗോൽ ഗപ്പ, സമൂസ മുതലായവക്കെല്ലാം ആവശ്യക്കാർ കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന വയറിളക്കം, ഛർദ്ദി, ഓക്കാനം, വയറ്റിലെ അണുബാധ, മറ്റ് ഭക്ഷ്യജന്യ രോഗങ്ങൾ തുടങ്ങിയവയിലേക്ക് എത്തിക്കുന്നു.
കടൽ ഭക്ഷണം
കടൽ ഭക്ഷണങ്ങൾ പലപ്പോഴും മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ മഴക്കാലത്ത് ശീലമാക്കുന്നു. അതുകൊണ്ട് തന്നെ ജലജന്യ രോഗങ്ങളും കൂടെക്കൂടുന്നു. സമുദ്രവിഭവങ്ങൾ കഴിക്കുന്നത് വഴി പലപ്പോഴും ഇത് രോഗാവസ്ഥയും വർദ്ധിപ്പിക്കുന്നു. കാരണം മൺസൂൺ കാലാവസ്ഥ പലപ്പോഴും കടൽ ജീവികളിൽ പ്രജനനകാലമായി കണക്കാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം തന്നെ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മുറിച്ച് വെച്ച പഴങ്ങൾ
പലപ്പോഴും സാലഡുകളും മറ്റും മുറിച്ച് വെച്ച പഴങ്ങളാൽ ഫ്രഷ് അല്ലാതെ തയ്യാറാക്കുന്നത് കൂടുതൽ വെല്ലുവിളികൾ ഉണ്ടാക്കുന്നു. കാരണം മുറിച്ച് വെച്ച പഴങ്ങളിൽ ഈച്ചകൾ വന്നിരിക്കുകയും അത് മലിനമാവുന്നതിലേക്കും എത്തിക്കുന്നു. ഇത് ഭക്ഷ്യവിഷബാധയും അതോടൊപ്പം തന്നെ വയറ്റിലെ അണുബാധക്കും കാരണമാകുന്നു. ഇത് കൂടാതെ പാലുൽപ്പന്നങ്ങളും പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയിൽ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.
മഴക്കാലത്ത് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. എങ്ങനെ നല്ല ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അസംസ്കൃതമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ചൂടുള്ള ഭക്ഷണങ്ങൾ ഫ്രഷ് ആയ ഭക്ഷണങ്ങൾ എപ്പോഴും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അധികം എണ്ണമയമുള്ളതും എരിവില്ലാത്തതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പലപ്പോഴും വയറുവേദന, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.)