മരുന്നുകൾക്കൊപ്പം ചായയും കാപ്പിയും കഴിക്കല്ലേ; ഇവ അറിയാം

  1. Home
  2. Lifestyle

മരുന്നുകൾക്കൊപ്പം ചായയും കാപ്പിയും കഴിക്കല്ലേ; ഇവ അറിയാം

tea with medicine


കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നവർ നിരവധിയാണ്. കഫീൻ അടങ്ങിയതിനാൽ ഇത് ഒരു വിരേചനൗഷധം ആയി പ്രവർത്തിക്കുന്നു. എന്നാൽ കാപ്പി ചില മരുന്നുകളുമായി പ്രവർത്തിക്കും. ഇത് രക്തത്തിലേക്കുള്ള അവയുടെ ആഗിരണത്തെ ബാധിക്കും. മരുന്നുകളുടെ ആഗിരണം, വിതരണം, ഉപാപചയപ്രവർത്തനം, വിസർജനം ഇവയെയെല്ലാം കഫീൻ ബാധിക്കും.

ചായയിലും കഫീൻ ഉൾപ്പെട്ട അഞ്ച് ആൽക്കലോയ്ഡുകൾ ഉണ്ട്. കഫീൻ, നിക്കോട്ടിൻ, തിയോബ്രോമിൻ തുടങ്ങിയ ആൽക്കലോയ്ഡുകൾ, മരുന്നുകളുമായി പ്രവർത്തിച്ച് അവയുടെ ഫലപ്രാപ്തി കുറയ്ക്കും. രക്തത്തിലേക്കുളള ഇവയുടെ ആഗിരണം തടയും.

ചില മരുന്നുകൾ കാപ്പിയോടൊപ്പം കഴിക്കാൻ പാടില്ല. ആന്റിബയോട്ടിക്കുകൾ ഇത്തരത്തിലുള്ളതാണ്. ബാക്ടീരിയകൾ അണുബാധ തടഞ്ഞ് കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. കാപ്പിയും ഒരു ഉത്തേജകം ആയതിനാൽ ഇവ ഒരുമിച്ച് കഴിക്കുമ്പോൾ അസ്വസ്ഥതയും ഉറക്കമില്ലായ്മയും അനുഭവപ്പെടും. ഇത് ദീർഘകാലത്തേക്ക് ഉറക്കപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

അലർജി മരുന്നുകളായ ഫെക്സോഫെനാഡിൻ കാപ്പിയോടൊപ്പം കഴിക്കാൻ പാടില്ല. ഇവ തമ്മിൽ ചേരുമ്പോൾ കേന്ദ്രനാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാവുകയും ചെയ്യും.
തൈലോയ്ഡ് ഗ്രന്ഥിക്ക് ആവശ്യത്തിന് ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഹൈപ്പോതൈറോയ്ഡിസത്തിന്റെ മരുന്നുകളോടൊപ്പം കാപ്പി കുടിച്ചാൽ ഫലപ്രാപ്തി കുറയും. കാപ്പി, തൈറോയ്ഡ് മരുന്നിന്റെ ആഗിരണത്തെ പകുതിയായി കുറയ്ക്കും.

ശ്വാസകോശത്തിന്റെ പേശികളെ റിലാക്സ് ചെയ്യിക്കാനും വായു അറകളെ വിസ്തൃതമാക്കാനും സഹായിക്കുന്ന ആസ്ത്മ മരുന്നുകൾ, കാപ്പിക്കൊപ്പം കഴിക്കാൻ പാടില്ല. കഫീൻ ഒരു ബ്രോങ്കോഡൈലേറ്റർ ആണ്. ഇത് പല രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഫലം കുറയ്ക്കും.
ബ്രോങ്കോഡൈലേറ്ററുകൾ കാപ്പിയുമായി സമ്പർക്കത്തിൽ വരുമ്പോൾ തലവേദന, അസ്വസ്ഥത, വയറുവേദന എന്നിവ ഉണ്ടാകാം. കുട്ടികളിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായി പ്രകടമാകുക.

പ്രമേഹമരുന്നുകളും കാപ്പിയുമായി ചേർത്ത് കഴിക്കാൻ പാടില്ല. പാലും പഞ്ചസാരയും കാപ്പിയിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പ്രമേഹമരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുകയും ചെയ്യും. കൂടാതെ കഫീൻ തന്നെ പ്രമേഹരോഗികളിൽ രോഗലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും.

അൽഷിമേഴ്സിന്റെ മരുന്നുകളെയും കാപ്പി സ്വാധീനിക്കും. ദശലക്ഷക്കണക്കിന് ആളുകളാണ് അൽഷിമേഴ്സ് ബാധിച്ചവർ. പ്രായമായവരിൽ പ്രത്യേകിച്ച് 65 വയസ്സു കഴിഞ്ഞവരിൽ ഓർമ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഡോനെപെസിൽ, റിവാസ്റ്റിഗ്‌മൈൻ, ഗാലാന്റാമൈൻ തുടങ്ങിയ മരുന്നുകൾ കഫീനെ അങ്ങേയറ്റം ബാധിക്കും.
കഫീൻ, ഈ മരുന്നുകളുടെ ഫലം ഇല്ലാതാക്കും. ന്യൂറോട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈനിനെ അൽഷീമേഴ്സ് മരുന്നുകൾ സംരക്ഷിക്കും. കൂടിയ അളവിൽ കാപ്പി കുടിക്കുന്നത് ഇതിനെ ദോഷകരമായി ബാധിക്കും.

മരുന്നുകൾ എങ്ങനെ ശരിയായി കഴിക്കാം?
ഓറൽ മരുന്നുകൾ : ഒരു ഗ്ലാസ് നിറയെ വെള്ളം എടുത്ത് ക്യാപ്സ്യൂളുകളും ഗുളികകളും വിഴുങ്ങാം. ഡോക്ടർ നിർദേശിക്കാതെ മരുന്ന് പൊടിക്കുകയോ ചവയ്ക്കുകയോ ചെയ്യരുത്.

ദ്രവമരുന്നുകൾ
ഡോസ് എഴുതിയ സ്പൂണോ സിറിഞ്ചോ അളവു പാത്രമോ ഉപയോഗിച്ച് കൃത്യമായ അളവ് മാത്രം കുടിക്കുക. വീട്ടിൽ ഉപയോഗിക്കുന്ന സാധാരണ സ്പൂൺ കഴിവതും ഒഴിവാക്കുക.