വെള്ളവും പതയും പ്രഷർ കുക്കറിൽ നിന്ന് പുറത്തുവരാറുണ്ടോ?; എങ്കിൽ ഈ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാം

  1. Home
  2. Lifestyle

വെള്ളവും പതയും പ്രഷർ കുക്കറിൽ നിന്ന് പുറത്തുവരാറുണ്ടോ?; എങ്കിൽ ഈ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാം

cooker


വേഗത്തിലും എളുപ്പത്തിലും നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾ പ്രഷർ കുക്കർ ഉപയോഗിച്ച് തയ്യാറാക്കാം. എന്നാൽ പ്രഷർ കുക്കറിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും കുക്കറിൽ പാചകം ചെയ്യുമ്പോൾ വെള്ളവും പതയും പുറത്തേക്ക് വരാറുണ്ട്.

ഇത് ചിലപ്പോൾ അടുപ്പിലേക്കും വീഴുന്നു. ഇവ തുടച്ച് വൃത്തിയാക്കാൻ പിന്നെ കുറെ സമയം ചെലവഴിക്കേണ്ടിവരും. എന്നാൽ ഈ പ്രശ്നത്തിന് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാം. കുക്കറിൽ പാചകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

സിലീംഗ് റിംഗ്

പാചകം ചെയ്യുന്നതിന് മുൻപ് കുക്കറിന്റെ റബ്ബർ അല്ലെങ്കിൽ സിലിക്കോൺ സിലീംഗ് റിംഗ് പരിശോധിക്കുക. വിള്ളലോ മറ്റ് തകരാറുകളോ ഉണ്ടെങ്കിൽ അത് മാറ്റുക.

ലിഡ്

കുക്കറിന്റെ ലിഡ് ശരിയായ വിധം കുക്കറിന്റെ ബേസിൽ വയ്ക്കുക. ലിഡ് അടയ്ക്കുന്നതിൽ പാകപ്പിഴ വന്നാൽ കുക്കറിൽ നിന്ന് വെള്ളവും പതയും പുറത്തേക്ക് വരും.

വെന്റ് ട്യൂബ്

പാചകം ചെയ്യുന്നതിന് മുൻപ് കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കണം. ഏതെങ്കിലും ഭക്ഷണ പദാർത്ഥം ട്യൂബിനുള്ളിൽ ഉണ്ടെന്ന് നോക്കി അത് വൃത്തിയാക്കുക.

ഭക്ഷണം

ഒരിക്കലും കുക്കറിൽ ഭക്ഷണം കുത്തി നിറയ്ക്കരുത്. കുക്കറിന്റെ മുകൾ ഭാഗത്തിന് താഴെ മാത്രമേ ഭക്ഷണം വയ്ക്കാവും.