ആഹാരം കഴിച്ച ശേഷം സിഗരറ്റ് വലിക്കുന്നവരും ചായ കുടിക്കുന്നവരും ആണോ?; എന്നാൽ ഇത് അറിയണം

  1. Home
  2. Lifestyle

ആഹാരം കഴിച്ച ശേഷം സിഗരറ്റ് വലിക്കുന്നവരും ചായ കുടിക്കുന്നവരും ആണോ?; എന്നാൽ ഇത് അറിയണം

eating


ചിലർക്ക് ചോറ് കഴിച്ചതിന് ശേഷം ഒന്ന് സിഗരറ്റ് വലിക്കാൻ തോന്നും. അല്ലെങ്കിൽ ചിലർ ഒരു കപ്പ് ചായ കുടിക്കും. അല്ലെങ്കിൽ ഇത്തരത്തിൽ എന്തെങ്കിലുമൊക്കെ ശീലങ്ങൾ ഉണ്ടായിരിക്കും. ഇത്തരം ശീലങ്ങൾ പതിവാക്കിയാൽ അത് ആരോഗ്യത്തിന് വരുത്തി വെക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇത്തരത്തിൽ ആരോഗ്യത്തെ ഇല്ലാതാക്കുന്ന ചില ശീലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പുകവലി
ആഹാരം കഴിച്ചതിന് ശേഷം ഒന്ന് റിലാക്സ് ചെയ്യാൻ ചിലർ ഒന്ന് പുകവലിക്കും. എന്നാൽ ഇത്തരത്തിൽ പുകവലിക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ബാധിക്കുന്നുണ്ട്. നമുക്കറിയാം, മെറ്റബോളിസം കുറഞ്ഞാൽ ശരീരത്തിൽ കൊഴുപ്പ് കൂടുകയും ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നതിനാൽ ആഹാരം കഴിച്ചതിന് ശേഷം പുകവലിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പുകവലിച്ചാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കിയാൽ നിങ്ങൾക്ക് നല്ല ആരോഗ്യം നിലനിർത്താവുന്നതാണ്.

ചായ
ചിലർക്ക് ആഹാരം കഴിച്ചതിന് ശേഷം ഒരു ഗ്ലാസ്സ് ചായ അല്ലെങ്കിൽ കാപ്പി കുടിച്ചില്ലെങ്കിൽ സമാധാനം കിട്ടാറില്ല. എന്നാൽ, ഈ ചായ, കാപ്പി എന്നിവ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നകഫേയ്ൻ നമ്മളുടെ ദഹനപ്രക്രിയയെ ബാധിക്കുന്നു. അതിനാൽ തന്നെ അസിഡിറ്റി പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് ഇത് ഒരു കാരണമാകുന്നുണ്ട്.

നമ്മളുടെ ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഇല്ലാതാക്കാനും അയേൺ വലിച്ചെടുക്കുന്നത് തടയുന്നതിലേയ്ക്കും ഇത് നയിക്കുന്നു. അതിനാൽ, ആഹാരം കഴിച്ച് കഴിഞ്ഞ് ചായ അല്ലെങ്കിൽ കാപ്പി എന്നിവ കുടിക്കുന്ന ശീലം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പകുതി ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.

കുളിക്കുന്നത്
ചിലർ വിശന്ന് കഴിയുമ്പോൾ ആഹാരം എടുത്ത് കഴിക്കും. അതിന് ശേഷം വേഗം പോയി കുളിക്കുന്നതും കാണാം. എന്നാൽ, ആഹാരം കഴിച്ച ഉടനെ കുളിക്കുന്ന ശീലം നിങ്ങളുടെ ആഹാരം കൃത്യമായി ദഹിക്കാതിരിക്കുന്നതിലേയ്ക്ക് നയിക്കുന്നു.

ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കിൽ ഇത് വയർ ചാടുന്നതിലേയ്ക്കും ശരീരത്തിന് കൃത്യമായി പോഷകങ്ങൾ ലഭിക്കാതിരിക്കുകയും അതുപോലെ, അമിതവണ്ണത്തിലേയ്ക്കും ദഹന പ്രശ്നങ്ങളിലേയ്ക്കും ഇത് നയിക്കുന്നുണ്ട്. ഇത് മാത്രമല്ല, ശരീരത്തിലേ്ക്കുള്ള രക്തത്തിന്റെ ഒഴുക്കിനേയും ഇത് ബാധിക്കുന്നു.
അതിനാൽ ആഹാരം കഴിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞ് മാത്രം കുളിക്കുക. ഏറ്റവും നല്ലത് കുളിച്ചതിന് ശേഷം ആഹാരം കഴിക്കുന്നതായിരിക്കും. ഇത് കൃത്യമായി ഉറക്കം നൽകുന്നതിനും അതുപോലെ, ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ഇരിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

പഴങ്ങൾ കഴിക്കരുത്
ഇന്ത്യൻ ആഹാര ശീലത്തിലെ ഏറ്റവും വലിയ തെറ്റാണ് ആഹാരം കഴിച്ചതിന് ശേഷം പഴങ്ങൾ കഴിക്കുന്നത്. നമ്മൾ പുറം രാജ്യങ്ങളിൽ പോയി കഴിഞ്ഞാൽ, അവർ ആദ്യം പഴങ്ങൾ കഴിക്കും. അതിന് ശേഷം മാത്രമാണ് ചെറിയ രീതിയിൽ മീൽസ് കഴിക്കുന്നത്.

സത്യത്തിൽ ഇതാണ് ശരിയായ രീതി. നമ്മൾ ആഹാരം കഴിച്ചതിന് ശേഷം പഴങ്ങൾ കഴിച്ചാൽ ഇത് ദഹനം വേഗത്തിലാക്കുകയും ഇത് രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് കൂട്ടുന്നതിന് ഒരു കാരണമാകുന്നുണ്ട്. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്കും അമിതവണ്ണത്തിലേയ്ക്കും നയിക്കാൻ കാരണമാകുന്നു.
അതിനാൽ, എല്ലായ്പ്പോഴും ആഹാരത്തിന് രണ്ട് മണിക്കൂർ മുൻപോ അല്ലെങ്കിൽ ആഹാരം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞതിന് ശേഷം മാത്രം പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

ഉറങ്ങുന്നത്
ചിലർ ആഹാരം കഴിച്ച് കഴിഞ്ഞ ഉടനെ കിടക്കാൻ പോകും. പ്രത്യേകിച്ച് ഉച്ചയ്ക്ക് ആഹാരം കഴിച്ചതിന് ശേഷം ഒന്ന് മയങ്ങാൻ തോന്നാത്തവർ കുറവാണ്. എന്നാൽ, ആഹാരം കഴിച്ച ഉടനെ ഒന്ന് മയങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.

ഇത്തരത്തിൽ പെട്ടെന്ന് തന്നെ കിടക്കുന്നത് ആഹാരം ദഹിക്കാതെ ഇരിക്കുന്നതിന് ഒരു കാരണമാകുന്നുണ്ട്. ഇത് ഉറക്കം കൃത്യമായി ലഭിക്കാതിരിക്കുന്നതിനും ദഹനപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഒരു കാരണമാകുന്നു.