പഴം അമിതമായി പഴുത്തുപോയോ? കളയാൻ വരട്ടെ, പഴം കട്ലറ്റ് തയാറാക്കാം

  1. Home
  2. Lifestyle

പഴം അമിതമായി പഴുത്തുപോയോ? കളയാൻ വരട്ടെ, പഴം കട്ലറ്റ് തയാറാക്കാം

banana-cutlet


വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്. പഴം ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്‌നാക്‌സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വേ്‌ളാഗറായ ചിങ്കി ജോ. പഴം കട്ലറ്റാണ് ചിങ്കി പരിചയപ്പെടുത്തുന്നത്.

ചേരുവകൾ:

  • പഴം
  • തേങ്ങ
  • നെയ്യ്
  • ഏലയ്ക്കാപൊടി
  • പഞ്ചസാര
  • റെസ്‌ക് പൊടി
  • മൈദ

ചേരുവകളെല്ലാം നിങ്ങളുടെ ആവശ്യാനുസരണം ചേർത്തു കൊടുക്കാവുന്നതാണ്

പാകം ചെയ്യുന്ന വിധം:

  • പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക
  • പാനിൽ നെയ് ചൂടാക്കിയതിനു ശേഷം പഴം, തേങ്ങ, പഞ്ചസാര, ഏലയ്ക്കാപൊടി എന്നിവ ഒന്നിച്ച് മിക്സ് ചെയ്ത് വറുത്തെടുക്കുക
  • ഈ മിശ്രിതം ചുടാറിയ ശേഷം റസ്ക് പൊടി ചേർത്ത് കുഴച്ചെടുക്കാം
  • മൈദയിലും റസ്ക് പൊടിയിലുമുക്കി കട്ലറ്റ് രൂപത്തിൽ പൊരിച്ചെടുക്കാവുന്നതാണ്.