വാഴപ്പഴവും റവയും മാത്രം മതി ഈ സ്നാക്സിന്; ഉണ്ടാക്കാൻ വളരെ എളുപ്പമാണ്

  1. Home
  2. Lifestyle

വാഴപ്പഴവും റവയും മാത്രം മതി ഈ സ്നാക്സിന്; ഉണ്ടാക്കാൻ വളരെ എളുപ്പമാണ്

rava balls


നല്ല കിടിലൻ സ്നാക്സ് വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ
നെയ്യ് - 2 ടീസ്പൂൺ
കശുവണ്ടി, ബദാം - അല്പം (ചെറുതായി അരിഞ്ഞത്)
റവ - 1 കപ്പ്
നെയ്യ് - 1/2 ടീസ്പൂൺ
തേങ്ങ ചിരകിയത് - 1/2 കപ്പ്
നല്ലതുപോലെ പഴുത്ത വാഴപ്പഴം - 2
പഞ്ചസാര - 3 ടേബിൾസ്പൂൺ
ഏലക്ക പൊടി - 1/2 ടീസ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യമായ അളവ്

തയാറാക്കുന്ന വിധം
ആദ്യമായി ഒരു ഫ്രയിംഗ് പാൻ അടുപ്പിൽ വെച്ച് നല്ലതുപോലെ ചൂടാക്കുക. അതിന് ശേഷം ഇതിലേക്ക് 2 ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടിയും ബദാമും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം. അതിന് ശേഷം അതേ പാനിൽ തന്നെ 1 ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ റവ ഇട്ട് ഗോൾഡൻ നിറമാവുന്നത് വരെ വഴറ്റി മാറ്റി വെക്കണം

പിന്നീട് പാൻ അടുപ്പിൽ വെച്ച് അതിലേക്ക് 1/2 ടീസ്പൂൺ നെയ്യൊഴിച്ച് തേങ്ങ ചിരകിയത് നല്ലതുപോലെ ഗോൾഡൻ നിറമാവുന്നത് വരെ ഇളക്കിയെടുക്കണം. ശേഷം ഒരു പാത്രത്തിൽ 2 ഏത്തപ്പഴം ചേർത്ത് 3 ടേബിൾസ്പൂൺ പഞ്ചസാരയും അൽപം തേനും മിക്സ് ചെയ്ത് നല്ലതുപോലെ കുഴച്ച് വെക്കുക. ശേഷം വറുത്ത റവ, തേങ്ങ, കശുവണ്ടിയും, ബദാം, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കൈകൊണ്ട് കുഴച്ച് ഉരുളകളാക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച് വറുക്കാൻ ആവശ്യത്തിന് എണ്ണ ഒഴിച്ച് തയാറാക്കി വെച്ചിരിക്കുന്ന ഉരുളകൾ ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തെടുക്കാവുന്നതാണ്.