മൊബൈൽ ഏറെനേരം ഉപയോഗിക്കാം, കുറഞ്ഞ ചാർജിൽ; ഇവയൊന്ന് ശ്രദ്ധിച്ചാൽ മതി

  1. Home
  2. Lifestyle

മൊബൈൽ ഏറെനേരം ഉപയോഗിക്കാം, കുറഞ്ഞ ചാർജിൽ; ഇവയൊന്ന് ശ്രദ്ധിച്ചാൽ മതി

phone


യാത്രയിലും പുറത്തെവിടെങ്കിലും ആയിരിക്കുമ്പോഴും സ്‌മാർട് ഫോണുകളിൽ മതിയായ ചാർജ് ഇല്ലാതെ വന്നാൽ എങ്ങനെ അത് ശരിയാക്കും എന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ചാർജ് തീരെ കുറയുമ്പോഴാകും ഇത്. ഇത്തരം സാഹചര്യത്തിൽ എത്തും മുൻപ് തന്നെ അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഏറെനേരം കൂടി ഫോണുകൾ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയും.

കൃത്യമായി അപ്ഡേറ്റ് ചെയ്യുക
ഫോണിന്റെ സുരക്ഷ മുൻനിർത്തിയാണ് സാധാരണ അപ്ഡേറ്റുകളെല്ലാം ഉണ്ടാകാറ്. എന്നാൽ സുരക്ഷ മാത്രമല്ല ഫോണിന്റെ പവർ നിയന്ത്രണവും ബാറ്ററി മെച്ചപ്പെടുത്തുന്നതിനും അപ്ഡേറ്റുകൾ ഉപകരിക്കാറുണ്ട്. ഫോൺ സെറ്റിംഗ്‌സിലെ സിസ്റ്റം അപ്‌ഡേറ്റ് എന്ന ഐക്കൺ ഓണാക്കി ആൻഡ്രോയിഡ് ഫോണുകളിൽ അപ്ഡേറ്റ് കൃത്യമായി ചെയ്യുക. ഫോണിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് സെറ്റിംഗ് എനേബിൾ ആക്കിവയ്‌ക്കുന്നതാണ് ഉചിതം.

സ്ക്രീൻ പെട്ടെന്ന് ഓഫ് ആകുന്ന തരത്തിൽ ക്രമീകരിക്കുക
ചിലർ ഫോണുകളിൽ ഏറെനേരം വാൾപേപ്പർ ചിത്രങ്ങൾ തെളിഞ്ഞിരിക്കുന്ന തരത്തിൽ ക്രമീകരിക്കാറുണ്ട്. ഇതിന്റെ ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ സ്‌ക്രീൻ ഓഫ് ചെയ്‌ത് സൂക്ഷിക്കുന്നതാണ് ഉചിതം.

സ്ക്രീൻ വെളിച്ചം കുറച്ചുവയ്‌ക്കുക
അത്യാവശ്യ ഘട്ടത്തിൽ ബ്രൈറ്റ്നസ് ഉയർത്തിവയ്ക്കുക. അല്ലാത്തസമയം പരമാവധി ബ്രൈറ്റ്‌നസ് കുറച്ചുവയ്ക്കുന്നത് ബാറ്ററി ഏറെ ശേഖരിക്കാൻ സഹായിക്കും.

ലൊക്കേഷൻ ട്രാക്കിംഗ് 
പല സ്മാർട്‌ഫോൺ ഉപഭോക്താക്കളും 24 മണിക്കൂറും ലൊക്കേഷൻ ട്രാക്കിംഗ് ഓൺചെയ്‌തിടാറുണ്ട്. യാത്രയിലും മറ്റും ഇത് ഉപകാരപ്രദമാണെങ്കിലും എപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ബാറ്ററി ചാർജ് കുറയാനിടയാക്കാറുണ്ട്. ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം.

പവർ സേവിംഗ് മോഡ് 
ഫോൺ ചാർജ് ചെയ്യാനുള്ള അവസരം കുറവുള്ള ദിവസമാണെങ്കിൽ ആദ്യമേ പവർ സേവിംഗ് മോഡിലാക്കുന്നത് ഉചിതമാണ്. ഫോൺ ചെയ്യുക. മെയിൽ, മെസേജ് അയക്കുക തുടങ്ങി പ്രധാന കാര്യങ്ങളൊഴികെ മറ്റ് ആപ്പുകളെ ഇതിലൂടെ സ്ളീപ്പിംഗ് മോഡിലാക്കാൻ സാധിക്കും. അങ്ങനെ ബാറ്ററി നഷ്‌ടമാകുന്നത് കുറയ്ക്കാൻകഴിയും.

ബാറ്ററി പൂർണമായും ഡ്രെയിൻ ആക്കുന്ന ശീലം
ബാറ്ററി ചാർജ് പൂർണമായും ഡ്രെയിൻ ആയി സ്വിച്ചോഫാകുന്ന പ്രവണത നന്നല്ല. എപ്പോഴും ബാറ്ററി ചാർജ് 20 ശതമാനത്തിന് മുകളിലായി നിർത്തുന്നതാണ് ഉചിതം. ഒപ്പം എപ്പോഴും 100 ശതമാനം ചാർജ് ചെയ്യാതെ 80 ശതമാനത്തോളം ആക്കി ഉപയോഗിച്ച് നോക്കൂ. ഇത് ഫോണിന്റെ ആയുസിന് നല്ലതാണ്.