യൂട്യൂബില്‍ കണ്ട വാട്ടര്‍ ഡയറ്റും ചിയാ സീഡ്‌സുംമൊക്കെ മെലിയാൻ തിരഞ്ഞെടുക്കുമ്പോൾ ഇത് അറിഞ്ഞിരിക്കു

  1. Home
  2. Lifestyle

യൂട്യൂബില്‍ കണ്ട വാട്ടര്‍ ഡയറ്റും ചിയാ സീഡ്‌സുംമൊക്കെ മെലിയാൻ തിരഞ്ഞെടുക്കുമ്പോൾ ഇത് അറിഞ്ഞിരിക്കു

chiya


 യൂട്യൂബില്‍ കണ്ട ഡയറ്റ് ശീലിച്ചതിന്‍റെ ഭാഗമായി കണ്ണൂരില്‍ 18കാരി മരിച്ച വാര്‍ത്ത രണ്ടുദിവസങ്ങള്‍ക്ക് മുന്‍പാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വണ്ണം കുറയ്ക്കുന്നതിനായി യൂട്യൂബിലെ ഡയറ്റ് പിന്തുടരുകയായിരുന്നു പെണ്‍കുട്ടി. ഇത്തരത്തില്‍ പത്ത് ദിവസംകൊണ്ട് പത്ത് കിലോ കുറയ്ക്കാമെന്നും, വ്യായാമം ചെയ്യാതെ വീട്ടില്‍ ഇരുന്ന് ഭാരം കുറയ്ക്കാമെന്നും, അമിതവണ്ണത്തിനുള്ള പ്രതിവിധിയായി ഇനി പറയുന്ന ഡയറ്റ് പിന്തുടരൂ എന്നും , ഷുഗര്‍ കുറയ്ക്കാനും കിഡ്ണി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഡയറ്റെന്നുമെല്ലാം അവകാശപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി ഡയറ്റുപ്ലാനുകളാണ് പലരും ആധികാരികമായി അവതരിപ്പിക്കാറുള്ളത്.

ഇതുകണ്ട് അത് പിന്തുടരുന്നവരും അഭിമാനത്തോടെ ഇക്കാര്യം പങ്കുവയ്ക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭാരം കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്ന മാജിക് ഡയറ്റുകള്‍ ഇല്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. സോഷ്യല്‍ മീഡിയയില്‍ പല അസുഖത്തിനുള്ള പ്രതിവിധിയായിട്ടും ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ബോഡി ബില്‍ഡിങിനുള്ള മാര്‍ഗ്ഗമായിട്ടും ഒക്കെ പല അറിവുകളും ലഭ്യമാണ്.

മാത്രമല്ല ഇത്തരം അശാസ്ത്രീയ ഡയറ്റ് വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. സോഷ്യല്‍ മീഡിയയില്‍ പല അസുഖത്തിനുള്ള പ്രതിവിധിയായിട്ടും ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ബോഡി ബില്‍ഡിങിനുള്ള മാര്‍ഗ്ഗമായിട്ടും ഒക്കെ പല അറിവുകളും ലഭ്യമാണ്. പക്ഷേ ഇങ്ങനെയുളള ഡയറ്റുകളും വ്യായമങ്ങളുമെല്ലാം അപകടത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

ഒരിക്കലും നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമല്ല ഡയറ്റ് തീരുമാനിക്കേണ്ടത്. ആ വ്യക്തിയുടെ പൊക്കം, ഭാരം, ബോഡിമാസ് ഇന്‍ഡക്‌സ് ഇവയെല്ലാം കണക്കിലെടുത്തും ബയോ കെമിക്കല്‍ വാല്യൂസ്, ഷുഗര്‍, പ്രഷര്‍, ഹിമോഗ്ലോബിന്‍ ലെവല്‍, ക്ലിനിക്കല്‍ ഫൈന്‍ഡിങ്‌സ് , അവരുടെ ഡയറ്റ് ഹിസ്റ്ററി, ഡയറ്റ് പാറ്റേണ്‍, ചെയ്യുന്ന ജോലിയിടെ സ്വഭാവം, വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണോ, നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവരാണോ, അമിത ഭക്ഷണം കഴിക്കുന്നവരാണോ, വ്യക്തി ആണാണോ പെണ്ണാണോ ഇതിനെയെല്ലാം ആശ്രയിച്ചുവേണം ഡയറ്റ് പ്ലാന്‍ ചെയ്യാന്‍. അതും ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ സഹായത്തോടെ മാത്രം. അല്ലാത്ത പക്ഷം ഇത് പല തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാക്കും. അസുഖങ്ങളുണ്ടെങ്കില്‍ രോഗാവസ്ഥയ്ക്ക് യോജിച്ച രീതിയില്‍ വേണ്ടത്ര മാക്രോ ആന്‍ഡ് മൈക്രോ ന്യൂട്രിയന്‍റ്സ് അടങ്ങിയ ഡയറ്റ് പ്ലാനാണ് പിന്തുടരേണ്ടത്. അത് അമിതഭാരം ഉള്ളവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും ഒക്കെ വ്യത്യസ്തമാണ്