സൗന്ദര്യ സംരക്ഷണത്തിന് എളുപ്പമുള്ള ചില ബ്യൂട്ടി ടിപ്‌സ്

  1. Home
  2. Lifestyle

സൗന്ദര്യ സംരക്ഷണത്തിന് എളുപ്പമുള്ള ചില ബ്യൂട്ടി ടിപ്‌സ്

MAKEUP


സൗന്ദര്യ സംരക്ഷണത്തിന് ചില ബ്യൂട്ടി ടിപ്‌സ്.

 

  • ഒരു കപ്പ് ശുദ്ധമായ തേങ്ങാപ്പാലിൽ ഒരു നീളമുളള കറ്റാർ വാഴയുടെ പൾപ്പ് ചേർക്കുക. ഇതിൽ മൂന്ന് വലിയ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. മുടി കുറച്ചു ഭാഗം വീതം വകഞ്ഞെടുത്ത് ഈ മിശ്രിതം തേച്ചു പിടിപ്പിച്ചു നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞു ചീവയ്ക്കാപ്പൊടിയോ പയർ പൊടിയോ ഉപയോഗിച്ചു മുടി കഴുകി വൃത്തിയാക്കണം.
  • രണ്ടോ മൂന്നോ മല്ലിയില അരച്ചെടുത്ത നീര് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക. ചുണ്ട് വിണ്ടു കീറുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ തുളളി നാരങ്ങാനീര് കാൽ ചെറിയ സ്പൂൺ വെളിച്ചെണ്ണയിൽ ചാലിച്ച്, ഒരു നുളള് പഞ്ചസാര പൊടിച്ചതും ചേർത്തു ചുണ്ടിൽ പുരട്ടുക. ചുണ്ട് മൃദുവായി മസാജ് ചെയ്ത ശേഷം 10 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.
  • ഒരു ബൗളിൽ ഒരു മുട്ടയുടെ വെളളയും അര ചെറിയ സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ഇതു മിശ്രിതമാക്കി മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെളളത്തിൽ കഴുകുക. ഒരു മുട്ടയുടെ വെളളയിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ചർമത്തിലെ ചുളിവുകൾ അകറ്റുന്നതിനും ചർമം വിലഞ്ഞു തൂങ്ങുന്നതു  തടയുന്നതിനും ഇതു സഹായിക്കും.
  • മൂന്ന് വലിയ സ്പൂൺ കിഴങ്ങ് അരച്ചെടുത്തതിൽ സമം കറ്റാർ വാഴ നീരും രണ്ട് ചെറിയ സ്പൂൺ തേനും ചേർക്കുക. ഇതു മുടിയുടെ വേരുകളിൽ നന്നായി പുരട്ടുക. രണ്ട് മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകുക. ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ അഴകും കരുത്തുമുളള മുടി സ്വന്തമാക്കാം.
  • അരി കഴുകിയ  വെളളം കൊണ്ടു മുഖം കഴുകുന്നതു നല്ലതാണ്. ജൈവകൃഷി ചെയ്ത അരികൊണ്ടുളള വെളളമാണ് ഉത്തമം. ഒരു തവണ അരി നന്നായി കഴുകി  ആ വെളളം കളയുക. വീണ്ടും കുറച്ചു കൂടി വെളളമൊഴിച്ചു കഴുകുക. ഈ വെളളം കൊണ്ടാണു മുഖം കഴുകേണ്ടത്. ഇതിലടങ്ങിയ പോഷകങ്ങൾ ചർമം സുന്ദരമാക്കാൻ സഹായിക്കും.