മുഖം ഈ രീതിയിൽ കഴുകരുത്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

  1. Home
  2. Lifestyle

മുഖം ഈ രീതിയിൽ കഴുകരുത്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

face-wash


ചർമ സംരക്ഷണത്തിൽ വരുത്തുന്ന ചെറിയ ചില തെറ്റുകൾ വലിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കും. മുഖ സൗന്ദര്യം സംരക്ഷിക്കുന്നതിൽ മുഖം കഴുകലിനും വളരെ പ്രധാന്യമുണ്ട്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നത് അഴുക്കുകൾ അകറ്റാനും അതുവഴി ചർമം സംരക്ഷിക്കാനും സഹായിക്കുമെന്ന് പറയാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിപരീത ഫലമായിരിക്കും ലഭിക്കുക.

ഫേസ്വാഷ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധവേണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ ചർമത്തിന് അനുയോജ്യമായതുവേണം തിരഞ്ഞെടുക്കാൻ. അത് ഉപയോഗിക്കേണ്ട അളവും രീതിയും കൃത്യമായി വായിച്ച് മനസിലാക്കുക.

എപ്പോഴും ഫേസ്വാഷ് ഉപയോഗിച്ച് മുഖം കഴുകരുതെന്നതാണ് രണ്ടാമത്തെ കാര്യം. ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ ഫേസ്വാഷ് ഉപയോഗിക്കുന്നത് ചർമത്തെ വരണ്ടതാക്കുകയും ഇത് ചർമപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അമിതമായ ചൂടോ, തണുപ്പോ ഉള്ള വെള്ളത്തിൽ മുഖം കഴുകരുത്. ഇത് ചർമത്തെ വരണ്ടതാക്കും.