ബിയർ പതിവായി കുടിച്ചാൽ ശരീര ഭാരം കൂടുമോ?; ഉത്തരം ഇവിടെയുണ്ട്

  1. Home
  2. Lifestyle

ബിയർ പതിവായി കുടിച്ചാൽ ശരീര ഭാരം കൂടുമോ?; ഉത്തരം ഇവിടെയുണ്ട്

beer


പലരുടെയും ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് ബിയർ. ശരീര ഭാരം കൂടുന്നതും ബിയറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല സംശയങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബിയറിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാത്രമല്ല, അമിതമായി ബിയർ കുടിക്കുന്നത് കരൾ രോഗം, മദ്യപാനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ബിയർ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിന് ഇടയാക്കും, പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ കൊണ്ടാണ് ബിയർ നിർമ്മിക്കുന്നത്. ചില മസാലകളും പഴങ്ങളും ചേർക്കുന്നുണ്ട്. ബിയർ ശരീര ഭാരം കൂട്ടുന്നതിന് പിന്നിലെ പ്രധാന കാരണം, അതിൽ കലോറി അടങ്ങിയിട്ടുണ്ട്. ദിവസവും ബിയർ കുടിക്കുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകും. 

അതേസമയം, അമിതവണ്ണവും മദ്യപാനവും തമ്മിലുള്ള ബന്ധം ഇപ്പോഴും അവ്യക്തമാണ്. എന്നാൽ, ബിയർ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് തെളിയിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ബിയർ കടിക്കുന്നതിലൂടെ കൊഴുപ്പുള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കുന്നു. മാത്രമല്ല, കൊഴുപ്പ് എരിച്ചുകളയുന്നതിനെ തടസപ്പെടുത്തുന്നു.

അമിതമായ അളവിൽ ബിയർ കഴിക്കുന്നത് ശരീരഭാരം കൂട്ടുന്നത് മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ, കരൾ രോഗം, കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, സ്ഥിരമായ മസ്തിഷ്‌ക ക്ഷതം എന്നവയ്ക്ക് കാരണമാകും. മിതമായ അളവിൽ ബിയർ കഴിക്കുന്നത് ആരോഗ്യഗുണങ്ങൾക്ക് സഹായിക്കുന്നു. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ബിയർ കഴിക്കുന്നതിനു മുൻപ് എല്ലായ്‌പ്പോഴും ഡോക്ടറുമായി സംസാരിക്കുക.