ബീയര്‍ പഴംപൊരി; എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്ന് നോക്കാം

  1. Home
  2. Lifestyle

ബീയര്‍ പഴംപൊരി; എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്ന് നോക്കാം

Banana fry


ബീയര്‍ പഴംപൊരി. പേരുപോലെ തന്നെ ബീയര്‍ ഒഴിച്ചാണ് ഇതിന്‍റെ മാവ് തയാറാക്കുന്നത്. സാധരണ പഴംപൊരി പോലെ എണ്ണയില്‍ മുക്കിപ്പൊരിച്ച് എടുക്കും. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്ന് നോക്കാം. 

ചേരുവകൾ

ബീയര്‍
 മൈദ
മഞ്ഞള്‍പ്പൊടി
ഉപ്പ്
വെളിച്ചെണ്ണ 
സിനമണ്‍ പഞ്ചസാര മിക്സ് 
തയാറാക്കുന്നവിധം

കുഴിയുള്ള ഒരു പാത്രത്തില്‍ അല്‍പ്പം ബീയര്‍ ഒഴിക്കുക. ഇതിലേക്ക് മൈദ, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. മാവ് വല്ലാതെ കട്ടിയാകാന്‍ പാടില്ല. പഴം രണ്ടായി മുറിച്ച് ഓരോ കഷ്ണവും മൈദപ്പൊടിയില്‍ മുക്കുക. അടുപ്പത്ത് ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.

മൈദപ്പൊടിയില്‍ മുക്കിയ പഴം, ബീയര്‍ മിക്സില്‍ മുക്കിയ ശേഷം ഇതിലേക്ക് ഇടുക. സ്വര്‍ണനിറമാകുമ്പോള്‍ കോരിയെടുക്കുക. ഇതിനു മുകളിലേക്ക് ഒരു അരിപ്പ ഉപയോഗിച്ച്, സിനമണ്‍ പഞ്ചസാര മിക്സ് തട്ടിയിടുക. ചൂടോടെ ചായക്കൊപ്പമോ അല്ലാതെയോ കഴിക്കാം.