ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ; എളുപ്പത്തിൽ തയാറാക്കാം

  1. Home
  2. Lifestyle

ബീറ്റ്റൂട്ട് ഈന്തപ്പഴം അച്ചാർ; എളുപ്പത്തിൽ തയാറാക്കാം

beetroot-dates-pickle


എത്ര കറിയുണ്ടെങ്കിലും ചോറിന് അച്ചാർ കൂടിയുണ്ടെങ്കിൽ ഉൗണ് കുശാലായി. എരിവുള്ള അച്ചാർ ഒന്ന് മാറ്റി നോക്കിയാലോ? ബീറ്റ്റൂട്ട് – ഈന്തപ്പഴം അച്ചാർ കോംബിനേഷൻ പരീക്ഷിക്കാം

ചേരുവകൾ 

1. ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം 

2. ഈന്തപ്പഴം - 25 എണ്ണം 

3. ഇഞ്ചി അരിഞ്ഞത്- 2 ടേബിൾ സ്പൂൺ

4. വെളുത്തുള്ളി - 2 കുടം

5. പച്ചമുളക് - 4 എണ്ണം

6. മുളക്പൊടി - 3 

7. കായപ്പൊടി - 1/2 ടേബിൾ സ്പൂൺ

8. ഉപ്പ്- 2 ടേബിൾ സ്പൂൺ

9. വെളിച്ചെണ്ണ / നല്ലെണ്ണ - 4 ടേബിൾ സ്പൂൺ

10. വിനാഗിരി - 1/2 കപ്പ്

11. കടുക് - 3/4 ടേബിൾ സ്പൂൺ

12. ഉലുവ - 1/2 ടീസ്പൂൺ

തയാറാക്കുന്നവിധം

ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഉലുവ ചേർത്ത് പൊട്ടിക്കുക ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക. മുളക്പൊടി ചേർത്ത് മൂക്കുമ്പോൾ, കുരു കളഞ്ഞ ഈന്തപ്പഴം ചേർത്ത് ഇളക്കുക. സോഫ്റ്റായി വരുമ്പോൾ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർത്തിളക്കുക. ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് വേവിക്കുക. ശേഷം വിനാഗിരി ചേർത്തിളക്കി തണുക്കുമ്പോൾ കുപ്പിയിലാക്കി ആവശ്യാനുസരണം ഉപയോഗിക്കാം.