ഹെൽത്തി ബിറ്റ്‌റൂട്ട് ലഡു; തയ്യറാക്കി നോക്കാം

  1. Home
  2. Lifestyle

ഹെൽത്തി ബിറ്റ്‌റൂട്ട് ലഡു; തയ്യറാക്കി നോക്കാം

beetroot laddu


മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാകും, പ്രത്യേകിച്ച് കുട്ടികള്‍ മധുരപ്രിയരാണ്. ഒരു ലഡ്ഡു തയ്യറാക്കി നോക്കിയാലോ? ബിറ്റ്‌റൂട്ട് ലഡു. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട് പച്ചക്കറിയും.

ആവശ്യമായ ചേരുവകൾ

ബീറ്റ്‌റൂട്ട് ചിരകിയത്-1 കപ്പ്

തേങ്ങാ ചിരകിയത്-1 കപ്പ്

പഞ്ചസാര-അരക്കപ്പ്

നെയ്യ്-മൂന്നു സ്പൂണ്‍

എലയ്ക്ക പൊടിച്ചത്-1 സ്പൂണ്‍

ഉണക്കമുന്തിരി കശുവണ്ടിപ്പരിപ്പ്

തയ്യറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേക്ക് നെയ്യൊഴിക്കുക. ബീറ്റ്‌റൂട്ട് ഇതിലിട്ട് നല്ലപോലെ വഴറ്റുക. ഇതിലേക്ക് തേങ്ങാ ചിരകിയതിട്ട് വീണ്ടും നല്ലപോലെ ഇളക്കുക. ഈ ബീറ്റ്‌റൂട്ട്, തേങ്ങാക്കൂട്ടിലേക്ക് പഞ്ചസാര ഇടണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് ഏലയ്ക്ക ചേര്‍ക്കുക. പഞ്ചസാര ഉരുകി ബീറ്റ്‌റൂട്ട് മിശ്രിതം കട്ടിയായി കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.

ഇതിലേക്ക കശുവണ്ടിപ്പരിപ്പ്, കല്‍ക്കണ്ടം, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുക. ഒരുവിധം ചൂടാറിക്കഴിയുമ്പോള്‍ മിശ്രിതം കുറേശെ എടുത്ത് ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കാം. ബീറ്റ്‌റൂട്ട് നല്ലപോലെ ഇളക്കി വെള്ളത്തിന്റെ അംശം മുഴുവനും കളയണം. എന്നാല്‍ ഈ ലഡു രണ്ടു മൂന്നു ദിവസം കേടുകൂടാതെയിരിക്കും