കറിവേപ്പിലയിലുണ്ട് ചില ആയുർവേദ ഗുണങ്ങൾ; അറിയാം എന്താണെന്ന്
കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിക്കാം. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിലിന് പരിഹാരമാണ്. ബട്ടർ മിൽക്കിനൊപ്പം കറിവേപ്പില അരച്ച് കഴിക്കുന്നത് ദഹനം നടക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. കറിവേപ്പില ജ്യൂസ് ചർമം, കണ്ണ്, മുടി എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി കറിവേപ്പില അരച്ചെടുത്ത കുഴമ്പ് ആവശ്യമായ വെള്ളം ഉപയോഗിച്ച് അരിച്ചെടുത്ത് കുടിക്കാം.
കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കഫത്തിന് നല്ലതാണ്. തൈര് ചോറിനൊപ്പം കറിവേപ്പില ഇട്ട് കഴിക്കുന്നത് വയറിളക്കത്തിന് നല്ലതാണ്.