അഗസ്തി പൂവ് തോരൻ വെച്ച് കഴിക്കാം; അദ്ഭുത ഗുണങ്ങൾ പുറകെ വരും, അറിയാം

  1. Home
  2. Lifestyle

അഗസ്തി പൂവ് തോരൻ വെച്ച് കഴിക്കാം; അദ്ഭുത ഗുണങ്ങൾ പുറകെ വരും, അറിയാം

agasta


പല തരം പൂക്കൾ കൊണ്ടും രുചികരമായ വിഭവങ്ങൾ തയ്യാറാക്കാം. മുരിങ്ങപ്പൂവ്, മത്തൻപൂവ്, അഗസ്ത്യപ്പൂവ്, എന്ന് വേണ്ട ചേനപൂവ് പോലും കൊങ്കണി രുചികളിൽ ഇടം നേടിയവരാണ്. അത്തരത്തിലൊന്നാണ് അഗസ്ത്യപ്പൂവ്. അഗത്തി എന്നും അറിയപ്പെടും. അഗസ്ത്യ ചീര എന്ന പേരിലും അറിയപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും ഉപയോഗിച്ച് രുചികരമായ തോരനും വിഭവങ്ങളുമൊരുക്കാം

വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അഗസ്ത്യ പൂവിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്.

ഈ ചെടിയുടെ പൂവും ഇലയും കായയും ഒക്കെ ഭക്ഷ്യയോഗ്യവും ഏറെ ആരോഗ്യപ്രദവുമാണ്. അവയുടെ സ്വാഭാവികമായ നേരിയ കയ്പ്പ് രുചി കാരണം ചിലർ ഇതിനെ മാറ്റി നിർത്തുമെങ്കിലും, ഇവ കൊണ്ടു പല തരം വിഭവങ്ങളുണ്ടാക്കും. വെള്ളയും ഇളം റോസ് നിറത്തിലും ഇവ കാണപ്പെടും. ഇതിന്റെ പൂമ്പൊടിയുള്ള ഭാഗം എടുത്തു മാറ്റിയാൽ ഒരു പരിധി വരെ കയ്പ്പ് രുചി കുറയ്ക്കാൻ പറ്റും.

അഗത്തിയുടെ ഇല ഔഷധവും ആഹാരമാണ്. ആയുർവേദത്തിൽ അഗത്തിയുടെ ഇലകൾ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. പനി, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, ശ്വാസകോശരോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കുള്ള ഔഷധമാണ് അഗത്തിയുടെ ഇലകൾ.

പ്രമേഹം, അമിത കൊളസ്‌ട്രോൾ, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുള്ളവർ പതിവായി ഭക്ഷണത്തിൽ അഗത്തി ഇലകൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തോരൻ, പരിപ്പ് ചേർത്ത കറി ഇങ്ങനെ പലതരം വിഭവങ്ങളായി അഗത്തി ഇലകൾ ഉപയോഗിക്കാറുണ്ട്. ശീതവീര്യത്തോടും ദീപനശക്തിയോടും കൂടിയ അഗത്തിപ്പൂവ് രക്ത പിത്തത്തെയും ശമിപ്പിക്കുന്നു.
അഗത്തിപ്പൂവും ഇലയും പതിവായി ഉപയോഗിച്ചാൽ വൈറ്റമിൻ എയുടെ കുറവ് കൊണ്ടുണ്ടാകുന്ന മിക്ക രോഗ ങ്ങളും മാറും. ധാതുക്കളും മൂലകങ്ങളും സമൃദ്ധമായി അടങ്ങിയ അഗത്തിപ്പൂവ് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. ചർമത്തിന്റെ അഴകിനും കണ്ണിന്റെ ആ രോഗ്യത്തിനും ഗുണം ചെയ്യും.