പേൻശല്യവും താരനും മാറ്റാം; ചൊറിയണത്താളി ഒരുവട്ടം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

  1. Home
  2. Lifestyle

പേൻശല്യവും താരനും മാറ്റാം; ചൊറിയണത്താളി ഒരുവട്ടം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

choriyanam


കുട്ടികൾ ഉൾപ്പടെയുള്ളവരുടെ പേൻശല്യവും താരനും മാറ്റാൻ ചൊറിയണം ഉത്തമമാണ്. ഒറ്റത്തവണ ഉപയോഗിച്ചാൽത്തന്നെ ഇതിന്റെ ഗുണഗണങ്ങൾ മനസിലാക്കാം. പണ്ടുകാലത്ത് ചൊറിയണത്താളി ഏറെപ്പേർ ഉപയോഗിച്ചിരുന്നെങ്കിലും ഇക്കാലത്ത് അധികമാർക്കും അറിയില്ലെന്നതാണ് സത്യം. വള്ളിച്ചൊറിയണമാണ് താളിയുണ്ടാക്കാൻ നന്ന്. മണ്ണും മറ്റുമാലിന്യങ്ങളുമില്ലാത്ത ഇലകളാണ് താളി ഉണ്ടാക്കാൻ ഏറ്റവും നന്ന്. 

പറിച്ചെടുക്കുമ്പോൾ ഇല ശരീരത്തിൽ സ്പർശിച്ച് ചൊറിച്ചിലുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ഗ്‌ളൗസോ പ്‌ളാസ്റ്റിക്ക് കവറുകളോ കൈയിലിടാം. ഇറുത്തെടുത്തശേഷം ഇലകൾ കഴുകിയാൽ ഏറെ നന്ന്. തുടർന്ന് മിക്‌സി ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക. ചെടിയിൽ നിൽക്കുമ്പോൾ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുമെങ്കിലും അരച്ചുകഴിഞ്ഞാൽ അങ്ങനെയുള്‌ല പ്രശ്‌നമുണ്ടാകില്ല. അരയ്ക്കുമ്പോൾ വളരെക്കുറച്ച് വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

അരിച്ചെടുത്തുവേണം താളി ഉപയോഗിക്കാൻ. തലയിൽ നന്നായി തേച്ചുപിടിപ്പിച്ചശേഷം അല്‌നസമയം കഴിഞ്ഞ് കഴുകിക്കളയാം. ഷാംപൂ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതുപോലെ മുടി ഡ്രൈ ആവില്ല. മാത്രമല്ല മുടി നല്ല സ്മൂത്താവുകയും ചെയ്യും. താരൻമൂലമുള്ള ചൊറിച്ചിൽ മാറുന്നതും നിങ്ങൾക്ക് അനുഭവം കൊണ്ട് അറിയാനാവും. തുടർച്ചയായി ഉപയോഗിച്ചാൽ പേൻശല്യവും മാറിക്കിട്ടും. പേനും താരനും മാറുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.

തലയിൽ തേയ്ക്കുന്നതിന് മുമ്പ് ശരീരത്തിലെവിടെയെങ്കിലും പുരട്ടിനോക്കി അലർജിയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ മറക്കരുതേ. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറംതള്ളാൻ ഏറ്റവും മികച്ചതാണ് ചൊറിയണ ഇല. ഈ വിഷപദാർത്ഥങ്ങളാണ് പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. ചൊറിയണ ഇല കരൾ, കിഡ്‌നി എന്നിവയെല്ലാം ശുദ്ധീകരിക്കും. രക്തം ശുദ്ധീകരിക്കുന്നതിനാൽ രക്തത്തിലൂടെ ഉണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങൾ മുഴുവൻ മാറുന്നു. വാത സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആയുർവേദത്തിൽ പറയുന്ന ഉത്തമ ഔഷധമാണ് ചൊറിയണ ഇല.