പ്രമേഹം ഉണ്ടോ അതോ ഇല്ലയോ?; തിരിച്ചറിയാൻ പരിശോധിക്കേണ്ട കറക്റ്റ് സമയം അറിയാം

ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തന്നെയാണ് പ്രമേഹം എന്ന കാര്യത്തിൽ സംശയം വേണ്ട. എങ്ങനെയെങ്കിലും പരിഹാരം കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏത് സമയത്താണ് കൃത്യ പ്രമേഹം മനസ്സിലാക്കുന്നതിന് പരിശോധന നടത്തേണ്ടത് എന്ന് നോക്കാം.
പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് പതിവായി രക്തത്തിലെ പഞ്ചസാര പരിശോധന ആവശ്യമാണ്. എന്നാൽ ഇത് ഏത് സമയത്താണ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് കൂടുതലായാൽ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനം പറയുന്നു. പ്രമേഹം ഉള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം എന്താണെന്ന് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.
രാവിലെ
നിങ്ങൾ പ്രമേഹം അറിയുന്നതിന് വേണ്ടി പ്രമേഹം പരിശോധിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കിൽ അതിനായി രാവിലെ ഭക്ഷണത്തിന് മുൻപുള്ള സമയം അനുയോജ്യമാണ്. നിങ്ങളുടെ ശരീരം ഒറ്റരാത്രികൊണ്ട് ഗ്ലൂക്കോസ് എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വെറും വയറ്റിൽ ഇത്തരം പരിശോധന നടത്തുന്നത് നല്ലതാണ്. ഇത് പ്രമേഹത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിന് മുമ്പ്
ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നത് ഭക്ഷണം ഗ്ലൂക്കോസിന്റെ അളവ് എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു. അത് മാത്രമല്ല ഏത് ഭക്ഷണരീതി സ്വീകരിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നെല്ലാം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഫാസ്റ്റിംഗിൽ പ്രമേഹം പരിശോധിക്കുന്നത് നല്ലതാണ്നിങ്ങ അറിവോടെയുള്ള ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിനും ആവശ്യമെങ്കിൽ മരുന്നുകൾ ക്രമീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഭക്ഷണത്തിനു ശേഷം
ഇനി ഭക്ഷണശേഷം നിങ്ങൾ പ്രമേഹം പരിശോധിക്കുന്നുവെങ്കിൽ എപ്പോഴും ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മാത്രം പരിശോധിക്കാൻ ശ്രദ്ധിക്കുക. കാരണം ഈ സമയം നിങ്ങളുടെ ശരീരം ഭക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണിക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതിനും ഇൻസുലിൻ ഡോസുകൾ ക്രമീകരിക്കുന്നതിനും ഇത് നിർണായകമാണ്.
ഉറങ്ങുന്നതിന് മുൻപ്
ഉറങ്ങുന്നതിന് മുൻപായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്. ഇത് സ്ഥിരമായി പ്രശ്നങ്ങളില്ലെന്ന് അറിയുന്നതിന് നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല രാത്രികാല ഹൈപ്പോഗ്ലൈസീമിയ തടയാനും വൈകുന്നേരത്തെ മരുന്നിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും ഈ പരിശോധന സഹായിക്കുന്നു. അതുകൊണ്ട് തന്നേ ഉറങ്ങാൻ പോവുന്നതിന് മുൻപ് ഇത്തരം പരിശോധനകൾ നല്ലതാണ്.
വ്യായാമ സമയങ്ങളിൽ
ശാരീരിക പ്രവർത്തനങ്ങൾ എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ വ്യായാമത്തിന് മുമ്പും സമയത്തും ശേഷവും പ്രമേഹം പരശോധിക്കുന്നത് നിങ്ങളിൽ പ്രമേഹം അപകടകരമല്ല എന്ന സൂചന നൽകുന്നു. മാത്രമല്ല ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ്അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകൾ ഒരിക്കലും നിസ്സാരമാക്കരുത്. ഇത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു.
അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ
നിങ്ങൾക്ക് അസുഖം തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ ഉയർന്നതോ കുറഞ്ഞതോ ആയ രക്തത്തിലെ പഞ്ചസാരയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടനടി പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ഇത് ഏറ്റക്കുറച്ചിലുകൾ കാരണം സംഭവിക്കുന്നതായിരിക്കാം. അതുകൊണ്ട് പ്രമേഹ നിയന്ത്രണമുള്ളവരാണ് നിങ്ങളങ്കിൽ ഇടക്കിടക്ക് പ്രമേഹം പരിശോധിക്കാവുന്നതാണ്. എപ്പോൾ പരിശോധിക്കണമെന്ന് മനസ്സിലാക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ അവസ്ഥയെ നന്നായി നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും കഴിയും അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിക്കുന്നതിന് പരിശോധന ഇടക്കിടെ നടത്തുന്നത് നല്ലതാണ്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.)