റേഷൻ കടയിൽ നിന്ന് വാങ്ങിയ പച്ചരി ഉണ്ടോ?; ഒരു ബിരിയാണി തയാറാക്കിയാലോ
റേഷൻ കടയിൽ നിന്നും കിട്ടുന്ന പച്ചരി ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കിയാലോ? ഇൻസ്റ്റഗ്രാമിൽ തൌഫീക്ക് എന്ന വ്‌ളോഗർ പങ്കുവച്ച ഈ 'റേഷൻ കട ബിരിയാണി' എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.
തയാറാക്കുന്നത് ഇങ്ങനെ
ആവശ്യത്തിന് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കുക കുക്കർ അടുപ്പത്ത് വച്ച്, 2 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കുക. ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒഴിക്കുക. ഇതിലേക്ക് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം മുതലായവ ആവശ്യത്തിന് ഇട്ടു വഴറ്റുക. ഉള്ളി നൈസായി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് ഒരു തക്കാളി, പച്ചമുളക് എന്നിവ കൂടി ചേർക്കുക. തക്കാളി വെന്തുകഴിഞ്ഞാൽ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് കറിവേപ്പില മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ചേർക്കുക. നന്നായി ഇളക്കുക
നേരത്തെ കഴുകി വെള്ളം വാർത്തു വെച്ച അരി ഇതിലേക്ക് ഇടുക. അരിയും മസാലയും കൂടി നന്നായി ഇളക്കുക. ഇതിലേക്ക് അരിയുടെ ഇരട്ടി അളവിൽ വെള്ളം ഒഴിക്കുക. കുറച്ചു നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേർക്കുക കുക്കറിൻറെ അടപ്പ് വച്ച് ഒരു വിസിൽ അടിച്ചാൽ ഓഫാക്കുക. തണുത്ത ശേഷം കഴിക്കാം.