മൂത്രമൊഴിക്കുമ്പോൾ രക്തം വരാറുണ്ടോ?; കിഡ്നി ഫം​ഗസ് നിസ്സാരമല്ല, ലക്ഷണങ്ങൾ

  1. Home
  2. Lifestyle

മൂത്രമൊഴിക്കുമ്പോൾ രക്തം വരാറുണ്ടോ?; കിഡ്നി ഫം​ഗസ് നിസ്സാരമല്ല, ലക്ഷണങ്ങൾ

kidney


ശരീരത്തിലെ സങ്കീര്‍ണ്ണമായ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന അവയവമാണ് വൃക്കകള്‍.  24 മണിക്കൂറും നിര്‍ത്താതെ പണിയെടുക്കുന്ന വൃക്കകളെ വളരെ പെട്ടെന്ന് ഫംഗല്‍ അണുബാധ പിടിപ്പെടാം. കാന്‍ഡിഡ, ആസ്പര്‍ജില്ലസ്, ബ്ലാസ്റ്റോമൈസസ്, ക്രിപ്‌റ്റോകോക്കസ് തുടങ്ങിയവയാണ് സാധാരണമായി വൃക്കകളെ ബാധിക്കുന്ന ഫംഗസുകള്‍. വൃക്കകളിലെ ബാധിക്കുന്ന ഫംഗല്‍ അണുബാധയ്ക്ക് കിഡ്നി ഫംഗസ് എന്നാണ് വിളിക്കുന്നത്. മൂത്രസഞ്ചിയില്‍ നിന്നുള്ള അണുബാധ നേരിട്ടും ഫംഗസ് അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നതും വൃക്കകളില്‍ ഫംഗസ് ഉണ്ടാക്കാം.

നേരത്തെയുള്ള രോഗ നിര്‍ണയം രോഗാവസ്ഥ ഗുരുതരമാകാതെ തടയും. ശരിയായ ചികിത്സയിലൂടെ കിഡ്നി ഫംഗസിനെ പൂര്‍ണമായും നീക്കം ചെയ്യാം. എന്നാല്‍ പതിവ് പരിശോധനയിലൂടെ ഫംഗസ് ബാധ ആവര്‍ത്തിച്ചു വരുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. അണുബാധ ബാധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. കിഡ്നി ഫംഗസ് ചികിത്സക്കാതെ പോകുന്നത് വൃക്കകളുടെ ദീര്‍ഘകാല ആരോഗ്യത്തെ ബാധിക്കാം.

പ്രധാന ലക്ഷണങ്ങള്‍

മൂത്രം ഒഴിക്കുമ്പോള്‍ പുകച്ചില്‍, വേദന

അടിവയറ്റില്‍ വേദന

മൂത്രത്തിനൊപ്പം രക്തം വരിക

പനി, വിറവല്‍