ശരീരത്തിനും മനസിനും സംതൃപ്തി ലഭിക്കണോ?; ഈ സമയത്ത്‌ സെക്സിൽ ഏർപ്പെടാം

  1. Home
  2. Lifestyle

ശരീരത്തിനും മനസിനും സംതൃപ്തി ലഭിക്കണോ?; ഈ സമയത്ത്‌ സെക്സിൽ ഏർപ്പെടാം

sex


രാവിലെ കേൾക്കുന്ന അലാറം സൗണ്ട് പോലും ശല്യം ആയി കാണുന്ന ആൾക്കാർ ആണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളത്. എന്നാൽ  പ്രഭാതത്തിൽ സെക്സ് ചെയ്യുന്നതിന് ഗുണങ്ങൾ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. താഴെ പറയുന്ന രീതികൾ ഒന്നു പരീക്ഷിച്ച് നോക്കൂ. ഫലം നൂറു ശതമാനവും ഉറപ്പാണ്.

പ്രഭാതത്തിൽ സെക്സ് ചെയ്യുന്നതിന് മുമ്പ് ചില തയ്യാറെടുപ്പുകൾ വേണം. അവ എന്തെല്ലാമാണെന്ന് നോക്കാം.

1. രാവിലെ മനസിന് ഫ്രെഷ്നസ് തോന്നുമെങ്കിലും ശരീരം അങ്ങനെയല്ല. പ്രഭാതകൃത്യങ്ങളെല്ലാം ആദ്യം തന്നെ നിർവ്വഹിക്കണം.

2. വായ്നാറ്റം സെക്സിലെ താല്പര്യം കുറയ്‌ക്കും. അതിനാൽ വായ്നാറ്റം ഇല്ലാതാക്കാൻ ബന്ധപ്പെടുന്നതിന് മുമ്പ് ജീരകം പോലെ വല്ലതും ചവച്ച ശേഷം വാ കഴുകുന്നത് നന്നായിരിക്കും.

3. എന്നും ഒരേ രീതിയിൽ സെക്സിന് തയ്യാറാകാതിരിക്കുക. നിങ്ങൾ ‘സെക്സി’യാകുന്നത് തീർച്ചയായും പങ്കാളി ഇഷ്ടപ്പെടും. അതുകൊണ്ട് റൊമാന്റിക് മ്യൂസിക് കേൾക്കുന്നത് നല്ല മൂഡ് സൃഷ്ടിക്കും. കൂടാതെ പങ്കാളിക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിക്കാനും മടിക്കേണ്ടതില്ല.

4.കിടയ്‌ക്കരികിൽ തന്നെ കോണ്ടം സൂക്ഷിക്കുക. സെക്സിനിടെ അതന്വേഷിച്ച് മുറി മുഴുവൻ നടക്കുന്നത് തീർച്ചയായും മുഷിപ്പിക്കും.

5. സെക്സിൽ വ്യത്യസ്ത പൊസിഷനുകൾ പരീക്ഷിക്കുന്നത് നിങ്ങളെ ആവേശഭരിതരാക്കും. എന്നാല് രാവിലത്തെ ലൈംഗികബന്ധത്തിന് അധികം ആയാസമില്ലാത്ത പൊസിഷനുകളാണ് നല്ലത്.

6. സെക്സിനെ കിടക്കയിൽ മാത്രം ഒതുക്കേണ്ടതില്ല. ഒരുമിച്ചുള്ള കുളി, കുളിക്കിടെ പരസ്പരം സോപ്പ് തേപ്പിക്കുക മുതലായവയെല്ലാം നല്ല സെക്സ് ലൈഫ് പ്രദാനം ചെയ്യും.

7. സെക്സിന് ശേഷവും അടുത്തിടപഴകാൻ ശ്രമിക്കുക. അത് ശാരീരികമാവണമെന്ന് നിർബന്ധമില്ല, മറിച്ച് പങ്കാളിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്കുക, ജോലികളിൽ സഹായിക്കുക മുതലായവയും ആകാം.

രാവിലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ

1. രാവിലെ സെക്സിൽ ഏർപ്പെടുന്നവർക്ക് ഒരു ചായ കുടിച്ച് ജോലി ചെയ്യുന്നവരേക്കാൾ ആരോഗ്യവും ഉന്മേഷവുമുണ്ടാകും ദിവസത്തിലുടനീളം.

2. രാവിലത്തെ സെക്സ് ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ‘ഓക്സിടോസിൻ” എന്ന ഹോർമോണ് പങ്കാളികളെ ദിവസത്തിലുടനീളം പരസ്പരം ഓർത്തിരിക്കാൻ പ്രേരിപ്പിക്കും.

3. പ്രഭാതത്തിൽ പതിവായി സെക്സ് ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കും.

4. ആഴ്ചയിൽ മൂന്നു വട്ടമെങ്കിലും രാവിലെകളിൽ ലൈംഗികബന്ധത്തിലേർപെടുന്നത് ഹാർട്ട് അറ്റാക്കിനെ ചെറുക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.