ചായ അധിക നേരം തിളപ്പിക്കുന്നവരാണോ?; അറിയാം ഇക്കാര്യങ്ങൾ

  1. Home
  2. Lifestyle

ചായ അധിക നേരം തിളപ്പിക്കുന്നവരാണോ?; അറിയാം ഇക്കാര്യങ്ങൾ

tea


ചായയില്‍ നിന്നാണ് പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത്. എന്നാല്‍ ചായപ്രേമികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് ചായ അധിക നേരം തിളപ്പിക്കരുത് എന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്ത് വിട്ട പുതിയ പഠനത്തിലാണ് ഇത് വിശദമാക്കുന്നത്.

ചായയില്‍ ആരോഗ്യ ഗുണങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ കാറ്റെച്ചിന്‍സ്, തേഫ്‌ലാവിന്‍, ടാന്നിന്‍സ്, ഫ്ളേവനോയ്ഡുകള്‍ തുടങ്ങിയ പോളിഫെനോളുകളാണ്. ഇത്തരത്തിലുള്ള ചായ അധികം നേരം തിളപ്പിക്കുന്നത് ഗുണങ്ങള്‍ കൂട്ടുകയില്ല. ആദ്യത്തെ അഞ്ച് മിനിറ്റില്‍ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കമ്പോള്‍ ചായയിലെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ ചൂട്ടിക്കാട്ടുന്നു.

കഫീന്‍ അടങ്ങിയ പാനീയങ്ങളിലെ ടാന്നിന്‍ ശരീരത്തിലെ ഇരുമ്പ് ആഗിരണത്തെ തടസ്സപ്പെടുത്തുമെന്ന് ഐ.സി.എം.ആര്‍ സൂചിപ്പിക്കുന്നുണ്ട്. പാല്‍ ചായ അമിതമായി തിളപ്പിക്കുന്നത് പോഷകങ്ങള്‍ കുറയ്‌ക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളുകയും ചെയ്യും.മാത്രമല്ല, അമിതമായി തിളപ്പിച്ച പാല്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത തുടങ്ങിയവ വഷളാക്കും.

പാല്‍ ചായ അമിതമായി തിളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ ബി 12, സി തുടങ്ങിയ ചില പോഷകങ്ങള്‍ വലിയ അളവില്‍ കുറയുന്നുണ്ട്. ഉയര്‍ന്ന താപനിലയില്‍ ലാക്ടോസ് പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നു, കാലക്രമേണ വലിയ അളവില്‍ കഴിച്ചാല്‍ അപകടകരമായ സംയുക്തങ്ങള്‍ ഉണ്ടാകുകയും ചെയ്‌തേക്കാം.

പാല്‍ ചായ അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കും. അക്രിലാമൈഡ് ഒരു അര്‍ബുദ ഘടകമാണ്. മറ്റൊന്ന് അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ നിര്‍ജ്ജലീകരണത്തിനും അവയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിനും അവയെ ദഹിപ്പിക്കാന്‍ കൂടുതല്‍ പ്രയാസകരമാക്കുന്നതിനും ഇടയാക്കും.