എല്ലുകൾക്ക് വേണം ആരോഗ്യം; ആവശ്യമാണ് മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ

  1. Home
  2. Lifestyle

എല്ലുകൾക്ക് വേണം ആരോഗ്യം; ആവശ്യമാണ് മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ

rgt


മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരിൽ എല്ലുകൾക്ക് കൂടുതൽ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതിൽ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും എല്ലുകളെ രക്ഷിക്കും. ഭക്ഷണത്തിൽ നിന്നും സപ്ലിമെൻറുകളിൽ നിന്നും ആവശ്യത്തിന് മഗ്‌നീഷ്യം ലഭിക്കുന്നത് പ്രായമായ സ്ത്രീകളുടെ എല്ലുകളുടെ കനം വർധിപ്പിക്കാൻ സഹായകമാണ്. 

ക്വിനോവ
ധാന്യങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ക്വിനോവ. ഇതിൽ 28 ശതമാനം മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നു. സാലഡിൽ ചേർത്തോ അരിക്ക് പകരമോ എല്ലാം ക്വിനോവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

ഡാർക്ക് ചോക്ലേറ്റ് 
കൊക്കോയും 15 ശതമാനം മഗ്‌നീഷ്യവും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാൽ ഇതിൽ കൊഴുപ്പും ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്നതിനാൽ മിതത്വം പാലിക്കണം. 

ചീര
പ്രതിദിന മഗ്‌നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാൻ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയിൽ അടങ്ങിയിട്ടുണ്ട്. 

പാലുൽപന്നങ്ങൾ
കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങളായ സ്‌കിംഡ് മിൽക്ക്, തൈര്, യോഗർട്ട് എന്നിവയെല്ലാം 10 ശതമാനത്തിലധികം മഗ്‌നീഷ്യം നമ്മുടെ ഭക്ഷണക്രമത്തിൽ സംഭാവന ചെയ്യുന്നു. ദീർഘകാലത്തേക്ക് ഇവ ഉപയോഗിക്കുന്നത് എല്ലിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. 

മീൻ
ചൂര, മത്തി പോലുള്ള മത്സ്യ വിഭവങ്ങൾ മഗ്‌നീഷ്യം ആവശ്യകതയുടെ 25 ഉം 20 ഉം ശതമാനം നിവർത്തിക്കാൻ പര്യാപ്തമാണ്. മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ശരീരത്തിന് ഗുണപ്രദമാണ്.