ക്യാബേജ് റൈസ്; എളുപ്പത്തിൽ തയ്യാറാക്കാം

 1. Home
 2. Lifestyle

ക്യാബേജ് റൈസ്; എളുപ്പത്തിൽ തയ്യാറാക്കാം

rice


കാലങ്ങളായി ഊണിന് സാധാരണയായി നാം ചോറും കറികളുമാണ് കഴിക്കാറുള്ളത്. ഇതിന് പകരമായി വ്യത്യസ്തമായി എന്തെങ്കിലും തയ്യാറാക്കണം എന്നില്ലേ? സാധാരണ രുചികളിൽ നിന്ന് മാറി രുചികരമായ ഒരു റൈസ് തയ്യാറാക്കാം. ക്യാബേജ് ചേർത്ത് തയ്യാറാക്കുന്ന ഈ റൈസിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രധാന ചേരുവ

 • ആവശ്യത്തിന് കാബേജ്
 • 1/2 കപ്പ് പട്ടാണിപ്പയര്‍
 • ആവശ്യത്തിന് ചിരവിയ തേങ്ങ
 • 1 ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ്
 • 1 ടേബിൾസ്പൂൺ കടലപ്പരിപ്പ്
 • 1 ടേബിൾസ്പൂൺ കടുക്
 • 1 ടീസ്പൂൺ പെരുങ്കായം
 • ആവശ്യത്തിന് കറിവേപ്പില
 • ആവശ്യത്തിന് ചുവന്ന മുളക്
 • 1 ടീസ്പൂൺ ശർക്കര
 • ആവശ്യത്തിന് മഞ്ഞൾ
 • ആവശ്യത്തിന് ഉപ്പ്
 • ആവശ്യത്തിന് അരി
 • ആവശ്യത്തിന് പുളിവെള്ളം

ക്യാബേജ് റൈസ് തയ്യാറാക്കുന്ന വിധം

ഒരു വിസിൽ കേൾക്കുന്നത് വരെ ക്യാബേജ് പ്രഷർ കുക്ക് ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കി എണ്ണ ചേർത്ത ശേഷം കടുകിട്ട് പൊട്ടിക്കുക. ഇതിലേയ്ക്ക് കായം, ചന പരിപ്പ്, ഉഴുന്ന് എന്നിവ ചേർത്ത് 2-3 മിനിറ്റ് ചൂടാക്കുക. ഇനി ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക.

ഇതിലേയ്ക്ക് വേവിച്ച ക്യാബേജ്‌ ചേർക്കാം. നന്നായി ഇളക്കുക. ഇനി ഗ്രീൻ പീസ്, ബാത്ത് മസാല പൗഡർ എന്നിവയും ചേർക്കാം. ശർക്കര, പുളിവെള്ളം. ചിരകിയ തേങ്ങ എന്നിവ കൂടെ ചേർത്ത് നന്നായി ഇളക്കിയ ശേഷം ഒരു അഞ്ച് മിനിറ്റ് എല്ലാം കൂടെ പാകം ചെയ്യാം.

ഇനി നേരത്തെ വേവിച്ച് വെച്ച ചോറ് ഇതിലേയ്ക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നന്നായി കൂട്ടി യോജിപ്പിക്കുക. ക്യാബേജ് റൈസ് തയ്യാർ. ഇത് നിങ്ങൾക്കിഷ്ടമുള്ള സൈഡ് ഡിഷ് ചേർത്ത് കഴിച്ചോളൂ.