സദ്യയ്ക്ക് വിളമ്പുന്ന രുചിയിൽ കാബേജ് തോരൻ; ഞൊടിയിടയിൽ വീട്ടിലുണ്ടാക്കാം

  1. Home
  2. Lifestyle

സദ്യയ്ക്ക് വിളമ്പുന്ന രുചിയിൽ കാബേജ് തോരൻ; ഞൊടിയിടയിൽ വീട്ടിലുണ്ടാക്കാം

THORAN


ഞൊടിയിടയിൽ കാബേജ് തോരൻ വീട്ടിൽ

ചേരുവകൾ
കാബേജ് ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
ഉഴുന്നുപരിപ്പ്- ഒരു ടേബിൾസ്പൂൺ
കടുക് -കാൽ ടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില- മൂന്ന് തണ്ട്
തേങ്ങ- അരമുറി ചിരകിയത്
മഞ്ഞപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
വെളുത്തുള്ളി -നാല് അല്ലി
ജീരകം- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം
അടുപ്പിൽ ഒരു പാൻ വെച്ചിട്ട് അതിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉഴുന്ന്, എന്നിവയിട്ട് ഇളക്കുക. മിക്‌സിയിൽ തേങ്ങയും ജീരകവും മുളകുപൊടിയും വെളുത്തുള്ളിയും മഞ്ഞപ്പൊടിയും ഇട്ട് ക്രഷ് ചെയ്‌തെടുക്കുക.

ശേഷം ഈ അരപ്പ് പാനിലേക്ക് ഒഴിച്ചു അഞ്ച് മിനിറ്റ് ചെറിയ തീയിൽ ഇട്ട് ഇളക്കി എടുക്കുക. എന്നിട്ട് അതിൽ കൂടി കാബേജ് അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ഇട്ട് ചെറിയ സിമ്മിൽ 10 മിനിറ്റ് വേവിക്കാൻ വെക്കുക.