മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കരുതൽ വേണം; രോഗങ്ങളെ കൂടെ കൂട്ടരുത്

ഈർപ്പമുള്ള അന്തരീക്ഷം ബാക്ടീരിയ, ഫംഗസ് പോലുള്ള രോഗകാരികള്‍ വളരെ വേഗം കൂടും. അതിനാൽ തണുത്ത അന്തരീക്ഷത്തിൽ ചിലഭക്ഷണങ്ങൾ ഒഴിവാക്കണം. സ്ട്രീറ്റ് ഫുഡ്: പൊടി, ഈച്ച, വൃത്തിയില്ലാത്ത വെള്ളം എന്നിവ തെരുവുകളിൽ തുറന്ന് വച്ചിരിക്കുന്ന ആഹാര സാധനങ്ങളിൽ വരാം. മഴക്കാലത്ത് ഈച്ച കൊതുക് എന്നിവയുടെ ശല്യവും കൂടുതലാണ്. ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സ്ട്രീറ്റ് ഫുഡ് ഉപേക്ഷിക്കാം. നല്ല വൃത്തിയുള്ള ഇടങ്ങളിൽ നിന്നേ ആഹാരം കഴിക്കാൻ പാടുള്ളു.
പച്ച ഇലക്കറികള്‍ : ചതുപ്പ് നിലങ്ങളില്‍ വളരുന്ന പച്ച ഇലകള്‍ നിങ്ങളുടെ കയ്യില്‍ എത്തുന്നതിന് മുൻപ് വൃത്തിഹീനമായ സാഹചര്യത്തിലാകും സൂക്ഷിച്ചിരിക്കുക. ബ്രോക്കോളി, കാബേജ്, കോളി ഫ്ലവർ പോലുള്ളവ മഴകാലത്ത് ഉപേക്ഷിക്കുക. ചീരപൊലുള്ളവ നന്നായി കഴുകുക. ഇവയിൽ മഴപെയ്യുമ്പോൾ നല്ലയളവിൽ മണ്ണ് തെറിക്കും. പാകം ചെയ്യാത്ത പച്ചക്കറികള്‍ : വേവിക്കാത്ത പച്ചക്കറികള്‍ തണുപ്പ് കാലത്ത് ശരീരത്തിന് ദോഷം വരുത്തുന്ന ബാക്റ്റീരിയകള്‍ വഹിക്കുന്നവയായിമാറും. പാകം ചെയ്തതോ, തിളപ്പിച്ചതോ, ആവിയില്‍ വേവിച്ചതോ ആയ പച്ചക്കറികള്‍ കഴിക്കുക
നേരത്തെ മുറിച്ചതോ തൊലി കളഞ്ഞതോ ആയ പഴങ്ങള്‍ : മുറിച്ചും തൊലികളഞ്ഞും തുറന്ന സ്ഥലത്ത് സൂക്ഷിക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് ബാക്റ്റീരിയയും ഫംഗസും ഉള്ളി വേവിക്കാത്ത മാംസം, കടല്‍ ഭക്ഷണങ്ങള്‍ : മണ്‍സൂണ്‍ കാലത്ത് കടല്‍ വിഭവങ്ങളും മാംസങ്ങളും വേവിക്കാതെ കഴിക്കുമ്ബോള്‍ പെട്ടെന്ന് രോഗമുണ്ടാകാൻ സാധ്യത ഉണ്ടാകുന്നു. അതിനാല്‍ ശ്രദ്ധിച്ച് വേണം ഈ ഭക്ഷണങ്ങള്‍ കഴിക്കാൻ