ചക്കക്കുരു മാങ്ങ കറി; അടിപൊളി നാടൻ രുചി

  1. Home
  2. Lifestyle

ചക്കക്കുരു മാങ്ങ കറി; അടിപൊളി നാടൻ രുചി

CURRY


നല്ല നാടൻ രുചിയിലൊരുക്കാം ചക്കക്കുരു മാങ്ങാ കറി

ചേരുവകൾ
ചക്കക്കുരു- 15
മാങ്ങാ - 2
മുരിങ്ങക്കായ - 1
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടേബിൾ സ്പൂൺ
തേങ്ങാ - ഒരു മുറി
ഉപ്പ് - ആവശ്യത്തിന്
വറുത്തിടാൻ
കടുക് - 1 ടീസ്പൂൺ
ഉലുവ - 1/2 ടീസ്പൂൺ
ചുവന്ന മുളക് - 1
വെളിച്ചെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം
ചക്കക്കുരു മഞ്ഞൾപ്പൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ചു വേവിക്കുക. വെന്തു കഴിഞ്ഞാൽ മാങ്ങയും മുരിങ്ങക്കായും മുളകുപൊടിയും ചേർത്തു വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തേങ്ങാ അരച്ചതു ചേർത്ത് കറിവേപ്പില ഇട്ട് വാങ്ങുക. ഇതിലേക്കു കടുകു വറത്തു ചേർക്കാം. (കടപ്പാട്; 
മമത. വി.എൻ)