ചക്കക്കുരു മെഴുക്കുപുരട്ടി തയാറാക്കാം; രുചികരമായ നാടൻ വിഭവം

  1. Home
  2. Lifestyle

ചക്കക്കുരു മെഴുക്കുപുരട്ടി തയാറാക്കാം; രുചികരമായ നാടൻ വിഭവം

jackfruit


ചക്കക്കുരു മെഴുക്കുപുരട്ടി എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ
ചക്കക്കുരു തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞത് - രണ്ടു കപ്പ്
മഞ്ഞൾ പൊടി - അര ടീസ്പൂൺ 
വെളിച്ചെണ്ണ - രണ്ടു ടേബിൾ സ്പൂൺ 
കടുക് - ഒരു ടീസ്പൂൺ 
വെളുത്തുള്ളി - 10 അല്ലി 
ചുവന്നുള്ളി - 10 എണ്ണം 
കറിവേപ്പില - രണ്ടു തണ്ട് 
ഉണക്കമുളക് - നാലെണ്ണം 
ഗരംമസാല - രണ്ടു ടീസ്പൂൺ 
കുരുമുളക് പൊടി - ഒരു ടീസ്പൂൺ 
വെള്ളം - ഒന്നര കപ്പ് 

തയാറാക്കുന്ന വിധം 
ഒരു പാത്രത്തിൽ വെള്ളം നല്ലതുപോലെ തിളപ്പിക്കാം. അതിലേക്ക് ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തുകൊടുത്തതിന് ശേഷം ചക്കക്കുരു കൂടിയിട്ട് അടച്ചുവച്ചു വേവിച്ചെടുക്കാം. ചക്കക്കുരു വെന്തുകഴിയുമ്പോൾ വെള്ളത്തിൽ നിന്നും മാറ്റാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്കു രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകു കൂടി ചേർക്കാം. കടുക് പൊട്ടിക്കഴിയുമ്പോൾ ചതച്ച വെളുത്തുള്ളി, ചുവന്നുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ പാനിലേക്കിട്ടു നല്ലതു പോലെ മൂപ്പിക്കണം. ഇനി രണ്ടു ടീസ്പൂൺ ഗരം മസാലയും കുരുമുളകു പൊടിയും കൂടി ചേർക്കാവുന്നതാണ്. വേവിച്ചു വച്ച ചക്കകുരുക്കൾ കൂടി ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്‌സ് ചെയ്യുന്നതോടെ സ്വാദിഷ്ടമായ ചക്കക്കുരു മെഴുക്കുപുരട്ടി തയാറായി കഴിഞ്ഞു. കുറച്ചു സമയം കൂടി ചെറുതീയിൽ വച്ച് നല്ലതുപോലെ മൊരിയിച്ചെടുക്കാൻ മറക്കരുതേ.