കടയിൽ കിട്ടുന്ന അതേ ടേസ്റ്റിൽ 'ചമ്മന്തി പൊടി' വീട്ടിലുണ്ടാക്കാം; പത്തുമിനിട്ട് മതി

  1. Home
  2. Lifestyle

കടയിൽ കിട്ടുന്ന അതേ ടേസ്റ്റിൽ 'ചമ്മന്തി പൊടി' വീട്ടിലുണ്ടാക്കാം; പത്തുമിനിട്ട് മതി

recipe


ചോറിനൊപ്പം അധികം കറികളൊന്നുമില്ലെങ്കിൽ ഒരു ചമ്മന്തിയോ ചമ്മന്തി പൊടിയോ മതിയാകും എത്ര വേണമെങ്കിലും കഴിക്കാൻ. നല്ല അടിപൊളി ചമ്മന്തി പൊടി വീട്ടിൽ തന്നെയുണ്ടാക്കി നോക്കിയാലോ?

ആദ്യം രണ്ട് തേങ്ങ ചിരകിയെടുത്ത് (നാല് കപ്പ്), എട്ട് ഉണക്ക മുളക് മുറിച്ചെടുത്തത്, ആറ് തണ്ട് കറിവേപ്പില എന്നിവ ചീനച്ചട്ടിയിൽ എടുത്ത വറുത്തെടുക്കണം. തേങ്ങ ചിരകിയത് ബ്രൗൺ നിറത്തിലാകുന്നതുവരെ വറുക്കണം. ഉണക്ക മുളകിനുപകരം രണ്ട് ടീസ്പൂൺ മുളകുപൊടി തേങ്ങ വറുത്തുവരുമ്പോൾ ചേർക്കാവുന്നതാണ്.

തേങ്ങ വറുത്തത് ചൂട് കുറഞ്ഞുകഴിഞ്ഞ് മിക്സി ജാറിലേയ്ക്ക് മാറ്റണം. ചെറുചൂടോടെയാണ് പൊടിച്ചെടുക്കേണ്ടത്. അടുത്തതായി ഇതിലേയ്ക്ക് ഒരു നെല്ലിക്കയുടെ വലിപ്പത്തിന് വാളൻ പുളി, മുക്കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയതിനുശേഷം മിക്സിൽ പൊടിച്ചെടുക്കണം. ചമ്മന്തി പൊടി റെഡി. ഇത് നനവില്ലാത്ത കുപ്പിയിലോ പാത്രത്തിലോ ഇട്ടുവച്ച് ഉപയോഗിക്കാം.