കൊതിയൂറും ചീസ് ഓംലെറ്റ് റെസിപ്പി; ഈ രുചി മറക്കില്ല

  1. Home
  2. Lifestyle

കൊതിയൂറും ചീസ് ഓംലെറ്റ് റെസിപ്പി; ഈ രുചി മറക്കില്ല

OMLETE


വളരെ വേഗം ചീസ് ഓംലെറ്റ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍
മുട്ട
ചീസ്
സവാള
ബെല്‍ പെപ്പര്‍ അഥവാ കാപ്‌സിക്കം
പച്ചമുളക്
മുളക്‌പൊടി
മഞ്ഞള്‍പ്പൊടി
ഗരം മസാല
ബട്ടര്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ
ഉപ്പ്

ചേരുവകള്‍ സാധാരണ ഓംലെറ്റ് ഉണ്ടാക്കുന്നത് പോലെ മുട്ടയുടെ എണ്ണം അനുസരിച്ച് ആവശ്യാനുസരണം എടുക്കുക.

തയാറാക്കുന്ന വിധം
ആദ്യം തന്നെ സവാളയും പച്ചമുളകും ചെറുതായി നുറുക്കിയെടുക്കുക. ആവശ്യമെങ്കില്‍ ക്യാരറ്റ്, തക്കാളി, കൂണ്‍ എന്നിവയും ഇവയ്‌ക്കൊപ്പം ചേര്‍ക്കാം. മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിച്ച് അല്‍പ്പം ഉപ്പും ചേര്‍ത്ത് അടിച്ച് പതപ്പിക്കുക. അടുപ്പില്‍ ഒരു പരന്ന പാത്രം വെച്ച് അതിലേക്ക് അല്‍പ്പം എണ്ണ ഒഴിച്ച് പച്ചക്കറികള്‍ അതില്‍ ചെറുതായി വേവിച്ചെടുക്കുക.

ഇതിലേക്ക് മുളക്‌പൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. പകുതി വെന്തതിന് ശേഷം ഇവ പാത്രത്തില്‍ നിരത്തി, അതിന് മുകളിലേക്ക് അടിച്ചുവെച്ചിരിക്കുന്ന മുട്ട ഒഴിക്കുക. മുട്ട വേവിച്ചെടുക്കുക. അടിഭാഗം വെന്തതിന് ശേഷം മറിച്ചിടുക. ഇരുവശവും വെന്തുകഴിഞ്ഞാല്‍ ഓംലെറ്റിന് മുകളിലായി ആവശ്യത്തിന് ചീസ് ചിരകിയിടുക. ശേഷം ഒരു വശം മറുവശത്തേക്ക് മടക്കി, ചീസ് ഉരുകുന്നത് വരെ തീ കുറച്ചുവെച്ച് വേവിക്കുക. രുചിയൂറും ചീസ് ഓംലെറ്റ് തയാര്‍.