ചേന കൊണ്ട് കിടിലനൊരു പലഹാരം; എളുപ്പത്തിൽ തയ്യാറാക്കാം

  1. Home
  2. Lifestyle

ചേന കൊണ്ട് കിടിലനൊരു പലഹാരം; എളുപ്പത്തിൽ തയ്യാറാക്കാം

chena fry


നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചേന ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മറവിയെ തടയാനും തലച്ചോറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ചേന കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു  പലഹാരം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

1. ചേന ( വേവിച്ച് അരച്ചത് )                      -  രണ്ട് കപ്പ് 
2. റവ                                                                - ഒരു കപ്പ് 
3. സവാള                                                         -  ഒന്ന് ( ചെറുതായി അരിഞ്ഞത് )
4. പച്ചമുളക്                                                    - രണ്ട് എണ്ണം 
5. ഇഞ്ചി അരച്ചത്                                          - ഒരു ടീസ്പൂൺ 
6. വെളുത്തുള്ളി അരച്ചത്                          -  ഒരു ടീസ്പൂൺ 
7. കുരുമുളക് പൊടി                                    - ഒരു ടീസ്പൂൺ 
8. ഉപ്പ്                                                                - പാകത്തിന് 
9. എണ്ണ                                                             - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി കുഴച്ചെടുക്കുക. അതിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്ത് കോരുക. ചൂടോടെ സോസിനൊപ്പം കഴിക്കാം.