പെട്ടെന്ന് തയാറാക്കാം ചിക്കൻകറി; സവാളയും കൊച്ചുള്ളിയും വേണ്ട

  1. Home
  2. Lifestyle

പെട്ടെന്ന് തയാറാക്കാം ചിക്കൻകറി; സവാളയും കൊച്ചുള്ളിയും വേണ്ട

chicken


വെറൈറ്റി രുചിയിൽ കിടിലൻ ചിക്കൻകറി


ചേരുവകൾ
1.ചിക്കൻ - അരക്കിലോ
2.എണ്ണ - അരക്കപ്പ്
3.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
4.തക്കാളി - 4-5 എണ്ണം, അരിഞ്ഞത്
ഉപ്പ് - പാകത്തിന്
5.മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി - ഒര ചെറിയ സ്പൂൺ
വറ്റൽമുളക് ചതച്ചത് - ഒന്നര വലിയ സ്പൂൺ
മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ
6.പച്ചമുളക് - ആറ്
ഇഞ്ചി, നീളത്തിൽ അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
7.മല്ലിയില, പൊടിയായി അരിഞ്ഞത് - അരക്കപ്പ്


പാകം ചെയ്യുന്ന വിധം
ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക.

ഇതിലേക്കു ചിക്കൻ കഷണങ്ങൾ ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക.
ചിക്കൻ പകുതി വേവാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വീണ്ടും മൂടിവച്ചു വേവിക്കുക. തക്കാളി വെന്ത് ഉടയണം. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം.

പച്ചമുളകും ഇഞ്ചിയും ചേർത്തിളക്കി വരട്ടിയെടുക്കുക. മല്ലിയില അരിഞ്ഞതു വിതറി വിളമ്പാം.