ചിക്കൻ പൊരിക്കാം, മുളകുപൊടി വേണ്ട; ഈ മസാല മാത്രം മതി

  1. Home
  2. Lifestyle

ചിക്കൻ പൊരിക്കാം, മുളകുപൊടി വേണ്ട; ഈ മസാല മാത്രം മതി

chicken-fry


പൊരിച്ച ചിക്കൻ തയാറാക്കാൻ മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ് എന്നിവയൊന്നും വേണ്ട. ഈ ഒരൊറ്റ മസാലയുണ്ടെങ്കിൽ അടിപൊളി സ്വാദിൽ ചിക്കൻ പൊരിച്ചെടുക്കാവുന്നതാണ്. 

ചേരുവകൾ
ചിക്കൻ- 5 പീസ്
ചിക്കൻമസാല- 2 ടീസ്പൂൺ
മുട്ട-1 എണ്ണം
അരിപ്പൊടി- കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി- ഒരു നുള്ള്

മസാല പുരട്ടാം
ചിക്കനിൽ ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, ചിക്കൻമസാല എന്നിവ ഇട്ട് നന്നായി തിരുമ്മി വെയ്ക്കുക. ഒരു അര മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക.

പൊരിക്കുക
അതിനുശേഷം മുട്ട പൊട്ടിച്ചൊഴിക്കണം. ഇതിലേയ്ക്ക് കുറച്ച് അരിപ്പൊടിയും ചേർക്കുക. അതിനുശേഷം, നല്ല തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്. ഇത് വെറുതേ കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടും.

മറ്റൊരു രീതി
കുറച്ചധികം എരിവ് വേണം എന്നാഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചിക്കൻ മസാല ചേർക്കുന്നതിന്റെ കൂടെ കുറച്ച് കുരുമുളക് പൊടി ചേർക്കാവുന്നതാണ്. അതുപോലെ നാരങ്ങനീരും ചേർത്ത് ചിക്കൻ പുരട്ടി വെയ്ക്കാം. മുട്ടയും അരിപ്പൊടിയും ചേർത്ത് ചിക്കൻ മിക്‌സ് ചെയ്തിനു ശേഷം കുറച്ച് ഓട്‌സിൽ ഇത് മുക്കിയതിനുശേഷം പൊരിച്ചെടുക്കാം. ഇത് സ്വാദ് വർദ്ധിപ്പിക്കും. അതുപോലെ പൊരിക്കാൻ എടുക്കുന്ന എണ്ണയിലേയ്ക്ക് കുറച്ച് കറിവേപ്പില ഇടുന്നത് വളരെ നല്ലതാണ്. ഇത് സ്വാദ് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും.

ശ്രദ്ധിക്കേണ്ടത്
നല്ല ഹെൽത്തിയാക്കാൻ വേണമെങ്കിൽ സൺഫ്‌ലർ ഓയിൽ ഉപയോഗിക്കാവുന്നതാണ്. അതുപോലെ, പച്ചമുളക് അരച്ച് പേയ്സ്റ്റാക്കി നിങ്ങൾക്ക് ചിക്കനിൽ പുരട്ടാവുന്നതാണ്. അതുപോലെ വറുക്കാൻ എടുക്കുന്ന എണ്ണയിൽ വെളുത്തുള്ളി ഇടുന്നതും സ്വാദ് വർദ്ധിപ്പിക്കും.