കിടിലൻ ചിക്കൻ കൊണ്ടാട്ടം തയാറാക്കാം

  1. Home
  2. Lifestyle

കിടിലൻ ചിക്കൻ കൊണ്ടാട്ടം തയാറാക്കാം

chicken


ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ അടിപൊളി കോംപിനേഷൻ ആണിത്.

ചേരുവകൾ
ചിക്കൻ കഷ്ണങ്ങളാക്കിയത്(എല്ലില്ലാത്ത്) -അരക്കിലോ
സവാള(അരിഞ്ഞെടുത്തത്)- ഒരു കപ്പ്
കറിവേപ്പില -10 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബിൾ സ്പൂൺ
കശ്മീരി മുളക് പൊടി -2 ടേബിൾ സ്പൂൺ
കോൺഫ്ളോർ -2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -ഒരു ടീസ്പൂൺ
നാരങ്ങാനീര് -1 ടേബിൾ സ്പൂൺ
വറ്റൽ മുളക് -അഞ്ച് എണ്ണം
ടൊമാറ്റോ കെച്ചപ്പ്/ സോയ സോസ്-
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ എടുക്കുക. ഇതിലേക്ക് നാരങ്ങാ നീര്, അൽപം ഉപ്പ്, ഒരു ടേബിൾ സ്പൂൺ മുളക് പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ളോർ എന്നിവ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. കൂട്ടിൽ ചിക്കൻ കഷ്ണങ്ങൾ നന്നായി പുതഞ്ഞിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് 30 മിനിറ്റ് അനക്കാതെ വെക്കാം. ശേഷം ചിക്കൻ കഷ്ണങ്ങൾ ചെറുതീയിൽ വറുത്തെടുക്കുക.

മറ്റൊരു പാൻ എടുത്ത് അതിലേക്ക് കറിവേപ്പില, വറ്റൽമുളക്, ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവയിട്ട് നന്നായി വഴറ്റിയെടുക്കുക. സവാള ചെറിയ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയെടുക്കണം.

ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പോ സോയ സോസോ ചേർക്കാം. മസാല നന്നായി വെന്ത് കഴിയുമ്പോൾ ആവശ്യമെങ്കിൽ സ്വൽപം വെള്ളം ചേർത്ത് കൊടുക്കാം. ഇതിലേക്ക് നേരത്തെ വറുത്തെടുത്ത് വെച്ച ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ട് മസാലയിൽ പുതഞ്ഞെടുക്കാം. ശേഷം 10 മിനിറ്റ് നേരം വേവിച്ചെടുക്കാം. ഇനി ചൂടോടെ വിളമ്പാം.