വീട്ടിലുണ്ടാക്കാം ചിക്കൻ ലോലിപോപ്പ്; വളരെ കുറഞ്ഞ സമയത്തിനുള്ളിൽ

  1. Home
  2. Lifestyle

വീട്ടിലുണ്ടാക്കാം ചിക്കൻ ലോലിപോപ്പ്; വളരെ കുറഞ്ഞ സമയത്തിനുള്ളിൽ

CHICKEN


വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കിടിലൻ ചിക്കൻ ലോലിപോപ്പ് തയാറാക്കാം

ചേരുവകൾ
ചിക്കൻ വിംഗ്‌സ്-6
മുട്ട-1
കോൺഫ്‌ളോർ-1 കപ്പ്
വെളുത്തുള്ളി പേസ്റ്റ്-1 സ്പൂൺ
ഇഞ്ചി പേസ്റ്റ്-1 സ്പൂൺ
ഉപ്പ്
എണ്ണ

തയാറാക്കുന്ന വിധം
മുട്ട നല്ലപോലെ അടിച്ചു പതപ്പിക്കുക. കോൺഫ്‌ളോറിലേക്ക് മുട്ട, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കുക.

കുഴമ്പുരൂപത്തിലാക്കിയ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്തിളക്കുക. ഇറച്ചിയിൽ നല്ലപോലെ പിടിക്കുവാൻ പറ്റിയ പരുവത്തിലായിരിക്കണം മാവു കൊണ്ടുണ്ടാക്കിയ മിശ്രിതം.

ഇത് ഒരു മണിക്കൂർ വയ്ക്കുക. ഒരു പാത്രത്തിൽ നല്ലപോലെ എണ്ണ ചൂടാക്കുക.

എണ്ണ നല്ലപോലെ തിളച്ചു കഴിയുമ്പോൾ കോഴിക്കാലുകൾ ഓരോന്നു വീതമെടുത്ത് വറുത്തെടുക്കണം.