വൈകുന്നേരം ചായക്കൊപ്പം ചെറുകടിയായി മയോചിക്കന്‍ ഫ്രഞ്ച് ടോസ്റ്റ്

  1. Home
  2. Lifestyle

വൈകുന്നേരം ചായക്കൊപ്പം ചെറുകടിയായി മയോചിക്കന്‍ ഫ്രഞ്ച് ടോസ്റ്റ്

chicken-mayo-french-toast-recipe


ചായക്കൊപ്പം ചിക്കന്‍ ചേര്‍ത്ത് കിടിലന്‍ സ്‌നാക്‌സ് തയ്യാറാക്കിയാല്ലോ. രുചിയില്‍ ഏറെ മുമ്പിലുള്ള ഈ വിഭവം തയ്യാറാക്കാനും എളുപ്പമാണ്.

ആവശ്യമായ ചേരുവകള്‍ (പത്ത് സെറ്റ് ഉണ്ടാക്കാന്‍)

  • അരികുവശങ്ങള്‍ നീക്കിയ റൊട്ടി- അഞ്ച് സ്ലൈസ്
  • വേവിച്ച കോഴി - അരക്കപ്പ്
  • സവാള - ഒന്ന്
  • ഗ്രേറ്റഡ് കാരറ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
  • കാപ്സിക്കം - രണ്ട് ടേബിള്‍ സ്പൂണ്‍
  • പച്ചമുളക് - ഒരു ടേബിള്‍ സ്പൂണ്‍
  • കുരുമുളക് - പാകത്തിന്
  • മയൊണൈസ് - അഞ്ച് ടേബിള്‍ സ്പൂണ്‍
  • ഫ്രഷ്‌ക്രീം - ആറ് ടേബിള്‍ സ്പൂണ്‍
  • മുട്ട - മൂന്നെണ്ണം
  • മല്ലിയില - ആവശ്യത്തിന്
  • പാല്‍ - അഞ്ച് ടേബിള്‍ സ്പൂണ്‍
  • എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റുക. ശേഷം പച്ചമുളക്, കുരുമുളക്, കാരറ്റ്, കാപ്സിക്കം എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ പിച്ചി കഷണങ്ങളാക്കിയത് ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം മയൊണൈസ്, ഫ്രഷ് ക്രീം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കാം.

ഇനി രണ്ട് ബ്രെഡ് എടുത്ത് അതിലൊന്നില്‍ ഫില്ലിങ് നിറയ്ക്കുക. അടുത്ത സ്ലൈസ് മുകളില്‍ വെച്ച ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിക്കാം.
ഒരു ബൗളില്‍ കുറച്ച് പാല്‍ ഒഴിച്ച ശേഷം അതില്‍ അല്പം കുരുമുളകുപൊടി, റെഡ് ചില്ലി, മല്ലിയില എന്നിവയും ഒരു മുട്ട ലൂസായി അടിച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തയ്യാറാക്കിയ ബ്രെഡുകള്‍ ഇതില്‍ മുക്കിയെടുത്ത് ഫ്രൈ ചെയ്തെടുക്കാം.