എന്താണ് കോളറ?; അറിയാം രോഗലക്ഷണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും

  1. Home
  2. Lifestyle

എന്താണ് കോളറ?; അറിയാം രോഗലക്ഷണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും

cholera


എന്താണ് കോളറയെന്നും കോളറയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും പ്രതിരോധ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിബ്രിയോ കോളറ എന്ന ഇനം ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ.

മലിന ജലവും ഭക്ഷണവും വഴി പടരുന്ന രോഗം ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടെന്ന് പടർന്നു പിടിക്കാനും സാധ്യതയുണ്ട്. രോഗം ബാധിച്ച രോഗിയിൽ നിന്ന് രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് പകരാൻ സാധ്യതയുള്ള കോളറ രോഗാണുക്കൾ ശരീരത്തിലെ ഏതാനും മണിക്കൂറുകൾ മുതൽ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ രോഗം വരും.

മിക്കപ്പോഴും ഛർദി ഉണ്ടാകുന്ന കോളറയുടെ പ്രധാന ലക്ഷണം പെട്ടെന്നുള്ള വെള്ളം പോലെയുള്ള വയറിളക്കം ആണ്. അതിനാൽ തന്നെ പെട്ടെന്ന് രോഗി നിർജലീകരണത്തിലേക്കും തളർച്ചയിലേക്കും എത്തിച്ചേരാനും സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തിക്ക് ഉടൻതന്നെ ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയാണ് വേണ്ടത്.

വയറിളക്കം പിടിപെട്ടാൽ തുടക്കത്തിൽ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കൊടുക്കുകയും ഒആർഎസ് ലായനിയോടൊപ്പം സിങ്ക് ഗുളിക കഴിപ്പിക്കുകയും ചെയ്യണം. അസിത്രോമൈസിൻ, ഡോക്സി സൈക്ലിൻ തുടങ്ങിയ മരുന്നുകളും ഫലപ്രദമായവയാണ്.

വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കുന്നതിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുന്ന അതോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുകയും ഭക്ഷണവും വെള്ളവും തുറന്നു വയ്‌ക്കാതിരിക്കുകയും ചെയ്യുക. ഇതിനോടൊപ്പം നല്ലതുപോലെ വേവിച്ച ഭക്ഷ്യവസ്തുക്കൾ മാത്രം ഭക്ഷിക്കാനും ശ്രദ്ധിക്കണം.

കൊഞ്ച്, കക്ക, മീൻ എന്നിവ വൃത്തിയായി കഴുകി മാത്രം പാചകം ചെയ്യുന്നതിനും മീനും ഐസ്ക്രീമും ഫ്രിഡ്ജിൽ ഒരുമിച്ച് വെക്കാതിരിക്കാനും ശ്രദ്ധിക്കാം. ശുദ്ധജലത്തിൽ നല്ലതുപോലെ കഴുകിയതിനുശേഷം മാത്രം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകൾ കഴുകുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതുകൂടാതെ ഛർദിയോ വയറിളക്കമോ ഉണ്ടാകുന്ന പക്ഷം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.