കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാം; വേനല്‍കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. Home
  2. Lifestyle

കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാം; വേനല്‍കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

choosing-clothes-in-summer


വേനല്‍ക്കാലത്ത് വസ്ത്രധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങള്‍ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍, സില്‍ക്ക് തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം.

വേനല്‍ക്കാലത്ത് ബ്രീത്തബിള്‍ ഫാബ്രിക്‌സ് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ അണിയുന്നതാണ് ഉത്തമം. കോട്ടന്‍, ലിനന്‍, സില്‍ക്ക് എന്നീ തുണികള്‍ ചര്‍മത്തിന് ഏറെ അനുയോജ്യമാണ്.

വേനല്‍ക്കാലത്ത് വിയര്‍പ്പ് വളരെയധികം കൂടുതലായിരിക്കും. ഇത്തരം തുണികള്‍ വിയര്‍പ്പിനെ വലിച്ചെടുക്കാനും ചര്‍മത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം.

ടൈറ്റ് ഫിറ്റ് ഡ്രെസ്സുകള്‍ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് ലൂസ് ഡ്രസ്സുകളാണ്. ജീന്‍സ് പോലുള്ളവ ഒഴിവാക്കി ബെല്‍പാന്റസ്, റാപ്പ് പാന്റ്‌സ് പോലുള്ള ലൂസ് പാന്റ്‌സുകള്‍ ഉപയോഗിക്കാം.

ലൂസ് അല്ലെങ്കല്‍ ഓവര്‍ സൈസ് ഷര്‍ട്ടുകളും ടോപ്പുകളും ബ്ലൗസുകളും തിരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങള്‍ ചൂട് കൂടുന്നത് മാത്രമല്ല വിയര്‍പ്പ് അടിഞ്ഞ് ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.

സ്ലീവ്‌ലെസ്സും ലൂസ് സ്ലീവ് ഡ്രസ്സുകളും വേനല്‍ക്കാലത്തിന് ഏറെ യോജിച്ചവയാണ്. വായു സഞ്ചാരം കൂടുതലുണ്ടാവും എന്നതു തന്നെ കാരണം. ചര്‍മത്തിന് ശ്വസിക്കാനിടം കിട്ടും. ഡ്രസ്സ് കോഡ് ഉണ്ടെങ്കില്‍ ഷോര്‍ട്ട് സ്ലീവുകള്‍, പഫ് സ്ലീവ്, ലൂസ് സ്ലീവുകള്‍ എന്നിവയുള്ള വസ്ത്രം ധരിക്കാം.

സാരികളില്‍ കോട്ടണ്‍ സാരികളാണ് മികച്ചത്. മല്‍മല്‍ കോട്ടണ്‍, ലിനന്‍, ലിനന്‍ മിക്‌സ്ഡ് കോട്ടണ്‍, ഖാദി എന്നിവ തിരഞ്ഞെടുക്കാം. ഇത്തരം സാരികള്‍ ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാമതാണ്. ടീനേജ്, ചെറിയ കുട്ടികള്‍ക്ക് ഷോര്‍ട്ട് ഡ്രെസ്സുകള്‍ നല്‍കാം സ്‌കര്‍ട്ട്, ട്രൗസറുകള്‍ എന്നിവയെല്ലാം പരീക്ഷിക്കാം. കുട്ടികള്‍ക്ക് കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.ലെഗ്ഗിനുകള്‍, ടൈറ്റ് ഫിറ്റായ വസ്ത്രങ്ങള്‍ എന്നിവ വേനലില്‍ ഒഴിവാക്കാം.