വെള്ള ഷൂ വൃത്തിയാക്കാൻ കഷ്ടപ്പെടുന്നവരാണോ?; ഇതാ ചില എളുപ്പവഴികൾ

  1. Home
  2. Lifestyle

വെള്ള ഷൂ വൃത്തിയാക്കാൻ കഷ്ടപ്പെടുന്നവരാണോ?; ഇതാ ചില എളുപ്പവഴികൾ

White shoes


വെള്ള നിറത്തിലുള്ള ഷൂ ധരിക്കുന്നത് ഇപ്പോള്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, വസ്ത്രങ്ങളുടെ കൂടെ വൈറ്റ് ഷൂ ധരിക്കുമ്പോള്‍ അത് ഭംഗിയാണെങ്കിലും അതുപോലെ വൃത്തിയില്‍ കൊണ്ടുനടക്കുക എന്നത് ഒരു കടമ്പതന്നെയാണ്. വെള്ള ഷൂവിൽ പറ്റുന്ന കറകള്‍ ഒരുപരിധിവരെ ഇല്ലാതാക്കുവാന്‍ വീട്ടില്‍ ചെയ്യാവുന്ന പൊടികൈകള്‍ നോക്കാം.

ക്ലീന്‍ അക്കേണ്ട വിധം

ഇതിനായി അത്യാവശ്യമായി വേണ്ട സാധനമാണ് ബേക്കിംഗ് സോഡ. ആദ്യം തന്നെ ഷൂവിന്റെ ലേയ്‌സ് അഴിച്ച് മാറ്റി വയ്ക്കുക. എന്നാല്‍മാത്രമാണ് വളരെ എളുപ്പത്തില്‍ നല്ലരീതിയില്‍ എല്ലാഭാഗത്തേയും അഴുക്കള്‍ കളയുവാന്‍ സാധിക്കുകയുള്ളൂ. ടൂത്ത് ബ്രഷ് എടുക്കുമ്പോള്‍ അതിന്റെ നാരുകള്‍ വളരെ സോഫ്റ്റ് ആണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

ബേക്കിംഗ് സോഡയും വൈറ്റ് വിനഗറും മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്ത് പേയ്സ്റ്റ് പരുവത്തിലാക്കണം. പിന്നീട് ടൂത്ത് പേയ്സ്റ്റ് ബ്രഷ് ഇതില്‍ മുക്കി ഷൂവിന്റെ എല്ലാഭാഗത്തേയ്ക്കും ആക്കി ഉരയ്ക്കുക. എല്ലാഭാഗത്തേയ്ക്കും നല്ല കട്ടിയില്‍ ഈ മിശ്രിതം തേച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനുശേഷം ഒരു നല്ല സോഫ്റ്റ് തുണി ഉപയോഗിച്ച് ഇത് തുടച്ചുകളയാവുന്നതാണ്. കഴുകരുത്.

അതുപോലെ സാധാരണ വെള്ളത്തില്‍ ഒരു സ്‌പോഞ്ച് മുക്കി അതുകൊണ്ട് ചെരുപ്പിന്റെ ഉള്‍ഭാഗത്തെ ചെളിയും നീക്കം ചെയ്യാം. റബ്ബര്‍ ടെക്‌സ്ച്വറാണ് ചെരുപ്പിനെങ്കില്‍ പെട്ടെന്ന് അഴുക്ക് പോയികിട്ടുവാന്‍ ഇത് സഹായിക്കും.

ലെതര്‍ ഷൂ എങ്ങിനെ വൃത്തിയാക്കാം

ഷൂ ലേയ്‌സ് അഴിച്ചുവച്ചതിനുശേഷം ഉണങ്ങിയ ഒരു ബ്രഷ് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് കുറച്ച് സോപ്പ് ലിക്വിഡ് ഒഴിച്ച് അതിലേയ്ക്ക് കുറച്ച് ചൂടുവെള്ളവും ചേര്‍ക്കുക. ഈ മിശ്രിതത്തിലേയ്ക്ക് ബ്രഷ് മുക്കി ഷൂവിന്റെ എല്ലാ ഭാഗത്തേയ്ക്കും മിശ്രിതം തേച്ച് നന്നായി ഉരയ്ക്കാവുന്നതാണ്. ചെളിയെല്ലാം പോയികിട്ടുവാന്‍ ഇത് സഹായിക്കും.

ഡിറ്റര്‍ഡറ്റും ഉപയോഗിക്കാം

ചെറുചൂടുവെള്ളത്തില്‍ കുറച്ച് സോപ്പും പൊടി ചേര്‍ത്ത് അതിലേയ്ക്ക് ബ്രഷ് മുക്കി സോഫ്റ്റ് മെറ്റീരിയലുള്ള ഷൂസ് വൃത്തിയാക്കാവുന്നതാണ്. ഇത് നന്നായി റബ് ചെയ്തതിനുശേഷം സ്‌പോഞ്ച് ഉപയോഗിച്ചോ, അല്ലെങ്കില്‍ നല്ല തുണിയോ പേപ്പറോ ഉപയോഗിച്ച് ഇത് വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഷൂസ് വെള്ളത്തില്‍ ചെളി കുതിര്‍ന്നുപോകുന്നതിനായി കുറേ നേരം മുക്കി വയ്ക്കാതിരിക്കുക. പൊതുവില്‍ മിക്കവരും ചെയ്യുന്നൊരു തെറ്റാണിത്. ഇത് ഷൂ വേഗത്തില്‍ കേടാകുന്നതിനും ഈര്‍പ്പം നിലനിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നതിനും കാരണമാകുന്നു.

ഷൂ എങ്ങിനെ വൃത്തിയാക്കി സൂക്ഷിക്കാം

പരമാവധി ചെളിയാകാതെ സൂക്ഷിക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ലമാര്‍ഗ്ഗം. ചെളിയായാല്‍ പലപ്പോഴും വൃത്തിയാക്കിയാലും അത് വേണ്ടവിധത്തില്‍ വൃത്തിയായി കിട്ടണമെന്നും ഇല്ല.

അതുപോലെ മഴക്കാലത്ത് വെള്ളനിറത്തിലുള്ള ചെരുപ്പുകള്‍ ഒഴിവാക്കാം. മഴക്കാലത്ത് ഇത്തരത്തില്‍ വെള്ള നിറത്തിലുള്ള ഷൂസ് ഉപയോഗിക്കുന്നത് വേഗത്തില്‍ ഷൂസ് കേടാകുന്നതിലേയ്ക്കും. അതുപോലെ, അഴുക്ക് പിടിക്കുന്നതിലേയ്ക്കും കാരണമാകുന്നുണ്ട്.

പുറത്തേയ്ക്ക് വെള്ള ഷൂസ് ഇട്ടാല്‍, തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ നന്നായി തുടച്ച് എടുത്ത് വയ്ക്കുന്നത് നല്ലതാണ്. വില കൂടിയ ചെരുപ്പുകളാണെങ്കില്‍ കറയൊന്നും ആകാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യം. എന്നും അടച്ച് പൂട്ടി വയ്ക്കാതെ നല്ലപോലെ വായുസഞ്ചാരം ഉള്ളിടത്ത് ഷൂ അഴിച്ചുവയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇത് ഇതിലെ ഈര്‍പ്പം ഇല്ലാതാക്കുന്നതിനും അതുപോലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും സഹായിക്കും.

ദിവസേന വെള്ളം ഉപയോഗിച്ച് കഴുകുന്നതും ഒട്ടും നല്ലതല്ല. ഇത് ഷൂ വേഗത്തില്‍ കേടാകുന്നതിനും അതുപോലെ നിറം കെടുത്തുന്നതിനും മെറ്റീരിയല്‍ നശിക്കുന്നതിലേയ്ക്കും നയിക്കും.