ഉപയോഗിച്ച എണ്ണയിലെ ഭക്ഷണപൊടികൾ മാറ്റാം; ഇതൊന്ന് ചെയ്തു നോക്കൂ

  1. Home
  2. Lifestyle

ഉപയോഗിച്ച എണ്ണയിലെ ഭക്ഷണപൊടികൾ മാറ്റാം; ഇതൊന്ന് ചെയ്തു നോക്കൂ

FRY


ചായയുടെ കൂടെ കഴിക്കാനായി എണ്ണ പലഹാരങ്ങൾ വീട്ടിൽ തയാറാക്കാറുണ്ട്. ഉള്ളിവട, ഉഴുന്നുവട, പഴംപൊരി, അങ്ങനെ വറുത്ത സാധനങ്ങളൊക്കെയും ഉണ്ടാക്കാറുണ്ട്. ഉപയോഗിച്ച എണ്ണ വീണ്ടും പിറ്റേന്ന് പപ്പടം പോലും വറുക്കാൻ എടുക്കാൻ പറ്റില്ല, എണ്ണ പലഹാരമാണെങ്കിലും ചിക്കൻ പൊരിച്ചതാണെങ്കിലും അതിലെ പൊടികൾ എണ്ണയിൽ കാണും. വീണ്ടും എണ്ണ ചൂടാകുമ്പോൾ കരിഞ്ഞുവരും.

പൂരി ആണെങ്കിലും അതിലെ പൊടികൾ നിറഞ്ഞ് ചൂട് എണ്ണയുടെ നിറവും മാറും. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ശരിയല്ല. എന്നാലും അന്നേ ദിവസം തന്നെ വീണ്ടും വറുക്കുവാൻ എടുക്കണമെങ്കിൽ എണ്ണയിലെ വറുത്തതിന്റെ പൊടികൾ മാറ്റാൻ ട്രിക്കുണ്ട്. ഇങ്ങനെ ചെയ്താൽ ഭക്ഷണപൊടികൾ ഇല്ലാതെ എണ്ണ നല്ല വൃത്തിയാക്കി എടുക്കാം.

ഒരു പാത്രത്തിൽ 2 സ്പൂൺ കോൺഫ്‌ളവറും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് നല്ലതുപോലെ തിളച്ച എണ്ണയിലേക്ക് ഒഴിക്കാം. ഉടൻ തന്നെ കോൺഫ്‌ളവറിനോടൊപ്പം എണ്ണയിൽ മറ്റുപൊടികളും ഒട്ടിപിടിക്കും. അത് വറുത്തുകോരി മാറ്റിയാൽ എണ്ണ നല്ല വൃത്തിയായിരിക്കും. വീണ്ടും ഉപയോഗിക്കാം. ഈ ട്രിക്ക് ഒന്നും ഉപയോഗിക്കൂ.