ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് പ്രശ്‌നമാണോ?; അത് എളുപ്പത്തിൽ കളയാം, ഇങ്ങനെ ചെയ്തു നോക്കൂ

  1. Home
  2. Lifestyle

ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് പ്രശ്‌നമാണോ?; അത് എളുപ്പത്തിൽ കളയാം, ഇങ്ങനെ ചെയ്തു നോക്കൂ

DF


പഴയ ഒരു ഇരുമ്പ് ചീനച്ചട്ടിയെങ്കിലും എല്ലാ വീടുകളിലും കാണും. ഭാരം കുറച്ച് കൂടുതലാണ് എന്നതും ചൂടാകാൻ സമയമെടുക്കും എന്നതുമാണ് ഇവയുടെ നെഗറ്റീവുകളായി പറയുന്നത്. എന്നാൽ, ആരോഗ്യകരമായ ജീവിതത്തിന് ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.  

ഇരുമ്പ് പാത്രങ്ങളിൽ അസിഡിറ്റി ഉള്ള ഭക്ഷണം എളുപ്പത്തിൽ പാചകം ചെയ്യാം. കുറച്ചു നേരത്തേയ്ക്ക് വയ്ക്കുകയാണെങ്കിൽ പുളിയുള്ള ഭക്ഷണങ്ങൾ പാത്രത്തിലെ ഇരുമ്പുമായി പ്രവർത്തിക്കില്ല. മാത്രമല്ല, ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ, ഭക്ഷണത്തിൻറെ എല്ലാ ഭാഗത്തും താപം തുല്യമായി എത്തുന്നതിനാൽ, ഭക്ഷണത്തിൻറെ രുചിയും കൂടും. അതേപോലെ തന്നെ, നോൺ സ്റ്റിക്ക് പാത്രങ്ങളിലേതു പോലെ, ടെഫ്‌ലോൺ പോലുള്ള സിന്തറ്റിക് കോട്ടിംഗുകൾ ഇല്ലാത്തതിനാൽ, ഹാനികരമായ വസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നത് ഒഴിവാക്കാം.

എന്നാൽ, പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നം. ഓരോ തവണയും ഉപയോഗശേഷം പാത്രങ്ങൾ കഴുകി ഉണക്കി എണ്ണ പുരട്ടി വയ്ക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി. 

വീട്ടിൽ തുരുമ്പിച്ചു കിടക്കുന്ന പഴയ കാസ്റ്റ് അയൺ പാത്രങ്ങൾ വൃത്തിയാക്കി സീസൺ ചെയ്ത് എടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് വ്‌ളോഗർ ഇന്ദു അഖിൽ. ഇത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കാസ്റ്റ് അയൺ പാത്രങ്ങൾ കഴുകി, നന്നായി തുരുമ്പ് കളഞ്ഞ് എടുക്കുക. ഇത് രണ്ടു തരത്തിൽ സീസൺ ചെയ്യാം. രണ്ടും ചൂടാക്കി എണ്ണ ഒഴിക്കുക. ഒന്നിൽ വാഴയില ഇട്ടു നന്നായി വാട്ടുക. മറ്റേതിൽ സവാള അരിഞ്ഞിട്ടും വഴറ്റി എടുക്കാം. ഇത് രാത്രി മുഴുവൻ വച്ച് രാവിലെ എടുത്ത് മാറ്റുക. ഇരുമ്പ് പാത്രങ്ങളുടെ തുരുമ്പ് മണവും രുചിയും മാറുന്നത് വരെ ഇത് തുടരുക.