ഉച്ചയ്ക്ക് തേങ്ങാപ്പാൽ കോഴിക്കറി തയാറാക്കിയാലോ?

  1. Home
  2. Lifestyle

ഉച്ചയ്ക്ക് തേങ്ങാപ്പാൽ കോഴിക്കറി തയാറാക്കിയാലോ?

chicken


തേങ്ങാപ്പാലിൽ കോഴിക്കറി തയാറാക്കാം.

ചേരുവകൾ
കോഴിയിറച്ചി കഷണങ്ങളാക്കിയത് -അര കിലോ
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -രണ്ടു ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
ഇഞ്ചി -ഒരു കഷണം
വെളുത്തുള്ളി -എട്ട് അല്ലി
കറുവാപ്പട്ട -ഒരു കഷണം
ഗ്രാമ്പൂ -നാലെണ്ണം
ഏലയ്ക്കാ -നാലെണ്ണം
തക്കോലം -ഒന്ന്
തേങ്ങാപ്പാൽ -രണ്ടു കപ്പ്
സവാള -രണ്ട്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
മല്ലിയില പാകത്തിന്

തയാറാക്കുന്ന വിധം
ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം എന്നിവ ചതച്ചുചേർത്തു കോഴിയിറച്ചി വേവിക്കുക. പാതിവേവ് മതിയാകും. സവാള, വേപ്പില, അരച്ചെടുത്ത വെളുത്തുള്ളി, ചതച്ച ഇഞ്ചി എന്നിവ ഒരുമിച്ചു വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റുക. പൊടികൾ ചേർത്തശേഷം ഒരു മിനിറ്റുപോലും അധികമായി വഴറ്റാതെ പാതിവേവിച്ച കോഴിക്കഷണങ്ങൾ ചേർക്കാം. ആദ്യം രണ്ടാം പാൽ ഒഴിക്കണം. ഇറച്ചി വെന്തു പാകമായ ശേഷം ഒരു നുള്ളു ഗരംമസാല ചേർക്കാം. കറി തിളച്ചു വരുമ്പോൾ ഒന്നാംപാൽ ചേർത്ത്, ഉടൻ വാങ്ങിവയ്ക്കണം. മുകളിൽ മല്ലിയില വിതറി വിളമ്പാം.