രണ്ട് മണിക്കൂറിനിടയിലെങ്കിലും വെള്ളം കുടിയ്ക്കണം; നിർജ്ജലീകരണം നിസ്സാരമല്ല

  1. Home
  2. Lifestyle

രണ്ട് മണിക്കൂറിനിടയിലെങ്കിലും വെള്ളം കുടിയ്ക്കണം; നിർജ്ജലീകരണം നിസ്സാരമല്ല

dehydration


നിർജ്ജലീകരണം ശരീരത്തിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിനും വേണ്ടി വെള്ളം അനിവാര്യമാണ്. എന്നാൽ ചില അവസരങ്ങളിൽ നമ്മുടെ ആരോഗ്യം എന്നത് നിർജ്ജലീകരണം സംഭവിക്കുമ്പോൾ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. അല്ലാത്ത പക്ഷം അവരിൽ നിർജ്ജലീകരണം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നു. അത് എന്തൊക്കെയെന്നും എന്താണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്. 

വിശപ്പ്
വിശപ്പ് വർദ്ധിക്കുന്നത് പലപ്പോഴും ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ചാൽ നടക്കുന്ന കാര്യങ്ങളിൽ ചിലതാണ്. പലപ്പോഴും ഇവരിൽ പതിവിലും കൂടുതൽ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതൽ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വർദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.

ക്ഷീണം
നിങ്ങളിൽ നിർജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയിൽ പലപ്പോഴും ക്ഷീണം വർദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീൻ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിൽ ഊർജ്ജസ്വലത നിലനിർത്തുന്നതിനും അത് വഴി ദൈനംദിന ജോലികൾ ചെയ്യുന്നതിനുള്ള ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ
നിർജ്ജലീകരണം സംഭവിക്കുമ്പോൾ ശരീരം ചില ലക്ഷണങ്ങളെ പ്രകടമാക്കുന്നു. അതിൽ ആദ്യത്തേത് നിർജ്ജലീകരണത്തിന്റെ ഫലമായി പലപ്പോഴു നിങ്ങളുടെ ശരീരം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു എന്നതണ്. ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഏകദേശം 17 ഔൺസ് വെള്ളം സ്ഥിരമായി കുടിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസം കൃത്യമാവുന്നു എന്നതാണ്. അത് മാത്രമല്ല വെള്ളം കുടിക്കുന്നത് നിങ്ങളുടെ ലോറി കത്തിച്ച് കളയുന്നതിനും സഹായിക്കുന്നു. അതോടൊപ്പം ശരീരഭാരം കുറക്കുന്നതിനും സാധിക്കുന്നു.

ദഹനപ്രശ്നങ്ങൾ
നിങ്ങളിൽ നിർജ്ജലീകരണമുണ്ടായാൽ ശരീരത്തിൽ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാൻ സാധിക്കുന്നു. വയറ്റിൽ നിന്ന് ഭക്ഷണം വൻകുടലിലേക്ക് ആഗിരണം ചയ്യുമ്പോൾ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാൽ വെള്ളത്തിന്റെ അളവിൽ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.

തലവേദന
ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാൽ പലപ്പോഴും തലവേദന മാറാതെ നിൽക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്നങ്ങൾ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളിൽ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്നങ്ങൾ അലട്ടുന്നുവെങ്കിൽ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.)