പഞ്ചസാര അമിതമായി ഉപയോ​ഗിക്കുന്നവരാണോ..?; അറിയാം ദൂഷ്യഫലങ്ങള്‍

  1. Home
  2. Lifestyle

പഞ്ചസാര അമിതമായി ഉപയോ​ഗിക്കുന്നവരാണോ..?; അറിയാം ദൂഷ്യഫലങ്ങള്‍

sugar


പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.

പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍

1. ഹൃദയത്തെ ബാധിക്കും

പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.

2. പെട്ടെന്ന് പ്രായമേറും

പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും.

3. പ്രതിരോധശേഷിയെ തളര്‍ത്തും

നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

Read Also : കൂത്തുപറമ്പിൽ വൻ മയക്കുമരുന്ന് വേട്ട: ഓൺലൈനിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ

4. കാന്‍സറിന് കാരണമാകും

കാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ രൂപീകരണത്തിന് പഞ്ചസാരയുടെ ഉപയോഗം കാരണമാകും. പ്രധാനമായും കുടലിലെ കാന്‍സറിനാണ് പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുന്നത്.

5. ഗര്‍ഭകാല പ്രശ്നം

ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് പിന്നീടുള്ള അനാരോഗ്യത്തിന് കാരണമാകും.