കുക്കറിൽ നെയ്യ് തയാറാക്കാം; വെറും 10 മിനിറ്റിൽ

  1. Home
  2. Lifestyle

കുക്കറിൽ നെയ്യ് തയാറാക്കാം; വെറും 10 മിനിറ്റിൽ

ghee


ഗുണങ്ങൾ ഏറെയുണ്ടെങ്കിലും, കടയിൽ നിന്നും വാങ്ങുന്ന നെയ്യിന് ഇത്രയും ഗുണങ്ങൾ ഉണ്ടായിക്കൊള്ളണം എന്നില്ല. കൃത്രിമ മണവും രുചിയുമെല്ലാം ചേർത്ത നെയ്യാണ് വിപണിയിൽ കിട്ടുന്നതിൽ ഭൂരിഭാഗവും.

വീട്ടിൽ പാൽ വാങ്ങുന്നവർക്ക് നെയ്യ് കടയിൽ നിന്നു വാങ്ങേണ്ട ആവശ്യമില്ല. വെറും പത്തു മിനിറ്റിൽ നെയ്യ് വീട്ടിൽ ഉണ്ടാക്കി എടുക്കാം, അതും പ്രെഷർ കുക്കറിൽ! ഷിപ്ര കേസർവാനി എന്ന വീട്ടമ്മ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

ദിവസവും കിട്ടുന്ന പാൽപ്പാട എടുത്തുവയ്ക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഈ ക്രീം ഒരു പാത്രത്തിലാക്കി ദിവസവും ഫ്രിഡ്ജിൽ എടുത്തു വയ്ക്കാം. ഇത് ഒരു കുക്കറിലേക്ക് മാറ്റുന്നു. കുറച്ചു വെള്ളമൊഴിച്ച് കുക്കർ അടുപ്പത്ത് വയ്ക്കുന്നു. ഒരു വിസിൽ വരുമ്പോൾ ഇത് അടുപ്പത്ത് നിന്നും മാറ്റാം.

ആവി പോയ ശേഷം, കുറച്ചു ബേക്കിംഗ് സോഡ ഇതിലേക്ക് ഇടുന്നു. ഇത് അടുപ്പിൽ വെച്ച ശേഷം നന്നായി ഇളക്കുന്നു. അപ്പോൾ നെയ്യ് വേർതിരിഞ്ഞു വരുന്നത് കാണാം. ഒടുവിൽ ഈ നെയ്യ് ഒരു അരിപ്പയിൽ വച്ച് നന്നായി അരിച്ചെടുക്കുന്നതും കാണാം.