ചിപ്‌സ് പാക്കറ്റ് തണുത്തു പോയോ?; എന്നാൽ കളയേണ്ട, ശരിയാക്കിയെടുക്കാം

  1. Home
  2. Lifestyle

ചിപ്‌സ് പാക്കറ്റ് തണുത്തു പോയോ?; എന്നാൽ കളയേണ്ട, ശരിയാക്കിയെടുക്കാം

CHIPS


ഒട്ടനേകം വെറൈറ്റികളിൽ ചിപ്‌സ് ലഭ്യമാണ്. ആരോഗ്യത്തിൽ ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ, എയർഫ്രൈയറിലും മൈക്രോവേവിലുമെല്ലാം എണ്ണയില്ലാതെ ഉണ്ടാക്കുന്ന ചിപ്‌സുമുണ്ട്. എങ്ങനെ ഉണ്ടാക്കിയെടുത്തതാണെങ്കിലും ചിപ്‌സ് അധികകാലം ഫ്രെഷായി ഇരിക്കില്ല. ഒന്നു തുറന്നുവച്ചാൽത്തന്നെ കുറച്ചു നേരം കഴിഞ്ഞാൽ ഇവ തണുത്തു പോകുന്നത് കാണാം. ഇവ കളയാറാണ് പതിവ്. എന്നാൽ, ഇനി അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ചിപ്‌സ് വീണ്ടും നല്ല ക്രിസ്പിയാക്കിയെടുക്കാൻ വഴിയുണ്ട്.

ഓവൻ ചൂടാക്കി അതിനുള്ളിൽ ഒരു ബൗൾ വച്ച്, അതിലേക്ക് തണുത്തുപോയ ചിപ്‌സ് ഇടുക. ഓവൻ അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പാക്കണം. ചിപ്സ് ഏകദേശം 5 മിനിറ്റ് ചൂടാകാൻ അനുവദിക്കുക. ശേഷം, പുറത്തെടുത്ത് തണുക്കുന്നതുവരെ കാത്തിരിക്കുക. ഇത് കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ, എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കുക. 

എണ്ണയിൽ വീണ്ടും വറുത്തെടുക്കാം എന്ന് തോന്നുന്നുണ്ടെങ്കിൽ അതൊരു മികച്ച ഐഡിയയായിരിക്കില്ല. കാരണം, ഒരിക്കൽ എണ്ണയിൽ ഉണ്ടാക്കിയ ചിപ്‌സ് വീണ്ടും എണ്ണയിലേക്ക് ഇടുമ്പോൾ പൂരിതകൊഴുപ്പിൻറെ അളവ് കൂടുകയും അത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. മാത്രമല്ല, ചിപ്‌സ് കൂടുതൽ വെന്തുപോകാനും കാരണമാകും. അതിനാൽ ഓവനിൽ ചൂടാക്കിയെടുക്കുന്നതാണ് ഏറ്റവും ആരോഗ്യകരവും എളുപ്പവുമായ മാർഗം.